ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

യു.എസിൽ നിന്നുള്ള 234 സർവ്വകലാശാലകൾ ലിസ്റ്റിൽ ഇടംപിടിച്ചു

Update: 2022-11-27 07:31 GMT
Advertising

ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യ ആയിരത്തിൽ യു.എ.ഇയിൽ നിന്നുള്ള മൂന്ന് സർവകലാശാലകളും ഇടംപിടിച്ചു. റിസേർച്ച് ഡോട്ട് കോം നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് നേട്ടം.

659ാം റാങ്കിങ്ങിലുള്ള ഖലീഫ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയാണ് യു.എ.ഇയിൽ നിന്നുള്ള ഒന്നാമത്തെ യൂണിവേഴ്സിറ്റി. രണ്ടാമതുള്ള ഷാർജ യൂണിവേഴ്സിറ്റി ലോകറാങ്കിങ്ങിൽ 739ാം റാങ്കിലാണുള്ളത്. 844ാം റാങ്കിലുള്ള ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് അബൂദബിയാണ് രാജ്യത്തെ മികച്ച മൂന്നാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം.

റാങ്കിങ് പ്രക്രിയയിൽ ഗൂഗിൾ സ്‌കോളറിലെയും മൈക്രോസോഫ്റ്റ് അക്കാദമിക് ഗ്രാഫിലെയും 166,880 ഗവേഷകരുടെ വിശകലനങ്ങളാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

ഓരോ രാജ്യത്തെയും മികച്ച സർവ്വകലാശാലകളുടെ പട്ടികയും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ, യു.എസിൽ നിന്നുള്ള 234 സർവ്വകലാശാലകൾ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ ഏറ്റവും കൂടുതൽ ഇടംപിടിച്ചത് യൂറോപ്പിൽനിന്നുള്ള സർവ്വകലാശാലകളുമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News