കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ
ഫെബ്രുവരി മധ്യത്തോടെ ഇളവുകൾ നിലവിൽ വരും
യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. സാമ്പത്തികം, ടൂറിസം, വിനോദം എന്നീ മേഖലയിലെ പരിപാടികളിൽ പരമാവധി പേർക്ക് പങ്കെടുക്കാം. പള്ളികളിലെ സാമൂഹിക അകലം കുറക്കാനും തീരുമാനമായിട്ടുണ്ട്. യു.എ.ഇ ദേശീയദുരന്തനിവാണ സമിതിയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി മധ്യത്തോടെ ഇളവുകൾ നിലവിൽ വരും.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ പരമാവധി എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇത് എത്രമാത്രം വർധിപ്പിക്കാം എന്നത് അതാത് എമിറേറ്റിലെ ദുരന്ത നിവാരണ സമിതികൾക്ക് തീരുമാനിക്കാം.
പള്ളികളിലെ സാമൂഹിക അകലം ഒരു മീറ്ററാക്കി ചുരുക്കം. ഇതിന്റെ ഫലം എന്താണെന്ന് ഒരുമാസം നിരീക്ഷിക്കും. തുടർന്ന് ഇതിൽ മാറ്റം വരുത്തുകയോ, സാമൂഹിക അകലം റദ്ദാക്കുകയോ ചെയ്യും. എന്നാൽ, പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഗ്രീൻപാസ് പ്രോട്ടോക്കോൾ നിർബന്ധമാണെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.