കോവിഡിൽ ആശ്വാസം തുടരുന്നു; മരണം മൂന്ന്; 1,193 പേർക്ക് രോഗബാധ

കഴിഞ്ഞ ദിവസം കോവിഡ് മൂലം ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല

Update: 2022-03-15 13:25 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാനത്ത് കോവിഡ് നിരക്കിൽ നേരിയ വർധന. കോവിഡ് നിരക്ക് ആയിരത്തിനുതാഴെ എത്തിയ ശേഷം ഇന്ന് 1,193 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 803 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇന്ന് മൂന്നു മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂർ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂർ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസർകോട് 12 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 23,272 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 828 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 8,064 കോവിഡ് കേസുകളിൽ, 9.6 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

മുൻദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,958 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 1,128 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,034 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 203, കൊല്ലം 72, പത്തനംതിട്ട 71, ആലപ്പുഴ 39, കോട്ടയം 105, ഇടുക്കി 85, എറണാകുളം 213, തൃശൂർ 79, പാലക്കാട് 34, മലപ്പുറം 35, കോഴിക്കോട് 20, വയനാട് 27, കണ്ണൂർ 37, കാസർകോട് 14 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 8,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,47,255 പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടി.

Summary: Latest Covid updates from Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News