1996ലെ അക്രമക്കേസ്; ബോളിവുഡ് നടന്‍ രാജ് ബബ്ബറിന് രണ്ടു വര്‍ഷം തടവ്

അന്ന് സമാജ്‍വാദി പാര്‍ട്ടിയിലായിരുന്ന രാജ് ബബ്ബര്‍ ലക്നൗവില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു

Update: 2022-07-08 03:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലക്നൗ: പോളിംഗ് ഓഫീസറെ ആക്രമിച്ച കേസില്‍ ബോളിവുഡ് നടനും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബറിന് തടവ് ശിക്ഷ. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും 8500 രൂപ പിഴയുമാണ് ഉത്തര്‍പ്രദേശിലെ കോടതി വിധിച്ചത്. രാജ് ബബ്ബര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ജോലി തടസ്സപ്പെടുത്തിയെന്നും ആക്രമിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു. 1996 മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

അന്ന് സമാജ്‍വാദി പാര്‍ട്ടിയിലായിരുന്ന രാജ് ബബ്ബര്‍ ലക്നൗവില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പിന്നാലെ വസീര്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പോളിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 332, 353, 323, 504, 188 വകുപ്പുകള്‍ ചുമത്തി. ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ക്രിമിനല്‍ നിയമ ഭേദഗതി നിയമവും ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

80കളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന നടനായിരുന്നു രാജ് ബബ്ബര്‍. 1989ല്‍ ജനതാദള്‍ പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പിന്നീട് സമാജ്‍വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. മൂന്നു തവണ എം.പിയായിട്ടുണ്ട്. 2008ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News