40 വര്‍ഷത്തെ രുചിപ്പെരുമ ഇനി ഓര്‍മകളില്‍; ബെംഗളൂരുവിലെ പ്രശസ്തമായ സാമ്രാട്ട് റസ്റ്റോറന്‍റ് അടച്ചുപൂട്ടി
മിനി സാമ്രാട്ട് എന്ന മറ്റൊരു ശാഖ റെസ്റ്റോറന്‍റ് മില്ലേഴ്സ് റോഡിലെ ജെയിൻ ഹോസ്പിറ്റലിന് സമീപം ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു
ബെംഗളൂരു: നാല്‍പത് വര്‍ഷത്തോളം ബെംഗളൂരുവിന് രുചിയുടെ ഉത്സവദിനങ്ങള്‍ സമ്മാനിച്ച സാമ്രാട്ട് റസ്റ്റോറന്‍റ് ഇനി ഓര്‍മ. ഇന്നലെ രാത്രിയോടെയാണ് റസ്റ്റോറന്‍റ് സേവനം അവസാനിപ്പിച്ചത്. വിധാന സൗധയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ഭക്ഷണശാല മസാല ദോശ, ബദാം ഹൽവ, റവ ഇഡ്‌ലി എന്നിവയ്ക്ക് പേരുകേട്ടതാണ്. മിനി സാമ്രാട്ട് എന്ന മറ്റൊരു ശാഖ റെസ്റ്റോറന്‍റ് മില്ലേഴ്സ് റോഡിലെ ജെയിൻ ഹോസ്പിറ്റലിന് സമീപം ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
We visited the Chalukya Hotel this morning. Samrat restaurant closes for good on 26th September.
— Brijesh Kalappa (@brijeshkalappa) September 25, 2022
The bill thanks us and urges us to 'visit again', but there will no more visits😓 pic.twitter.com/hd7CqmoqrL
പ്രതിദിനം 3000 പേർ സാമ്രാട്ട് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. റസ്റ്റോറന്‍റ് അടച്ചുപൂട്ടുമെന്ന വാർത്ത പരസ്യമായത് മുതൽ വമ്പിച്ച തിരക്കാണ് അനുഭവപ്പെട്ടതെന്ന് കാഷ്യർ രവീന്ദ്രനാഥ് നായക് പറഞ്ഞു. അന്തരിച്ച നടൻ ഡോ.പുനീത് രാജ്കുമാറും കുടുംബവും ഇടയ്ക്കിടെ റസ്റ്റോറന്‍റില്‍ വരാറുണ്ടെന്നും നായക് കൂട്ടിച്ചേർത്തു. റസ്റ്റോറന്‍റിലെ സ്ഥിരം സന്ദര്‍ശകരായ നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണശാല അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള സങ്കടം ട്വീറ്റ് ചെയ്തു.
സുപ്രീംകോടതി അഭിഭാഷകനായ ബ്രിജേഷ് കലപ്പ സാമ്രാട്ട് റസ്റ്റോറന്‍റില്‍ കഴിച്ച ഭക്ഷണത്തിന്‍റെ ബില്ലിന്‍റെ ചിത്രം ട്വീറ്റ് ചെയ്തു. റസ്റ്റോറന്‍റ് അടച്ചു പൂട്ടുകയാണെന്ന് വാർത്ത സോഷ്യൽ മീഡിയയിൽ വന്നപ്പോൾ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തന്‍റെ കുട്ടികളെ ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ തനിക്ക് സങ്കടമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു റസ്റ്റോറന്‍റിലെ മറ്റൊരു സ്ഥിരം സന്ദര്‍ശകന്‍റെ ട്വീറ്റ്.
Samrat restaurant in Chalukya hotel apparently shut today & took with it a part of my childhood.
— Apurva Hendi (@apurvahendi) September 25, 2022
Now I can never bring my kids to this place two decades later, exclaim at the prices & do the "in my times, the masala dosa was just ₹65 & tasted 10x better" :-) pic.twitter.com/bbbT7HuShI