മകന്റെ മൃതദേഹം വിട്ടുകിട്ടാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഭിക്ഷയാചിച്ച് പ്രായമായ ദമ്പതിമാർ

മകന്റെ മൃതദേഹം വിട്ടുകിട്ടാനായി സർദാർ ആശുപത്രി ജീവനക്കാർ 50,000 രൂകൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു.

Update: 2022-06-09 05:09 GMT
Advertising

പട്‌ന: സർക്കാർ ആശുപത്രിയിൽനിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാൻ പണം കണ്ടെത്താൻ തെരുവിൽ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാർ. ബംഗാളിലെ സമസ്തിപൂർ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി സർദാർ ആശുപത്രി ജീവനക്കാർ 50,000 രൂകൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു.

ഇവരുടെ മകനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു. പിന്നീട് സമസ്തിപൂരിലെ സർദാർ ആശുപത്രിയിൽ മൃതദേഹമുണ്ടെന്ന് പറഞ്ഞ് ഇവർക്ക് ഒരു ഫോൺകോൾ വന്നു. മൃതദേഹം വാങ്ങാനെത്തിയപ്പോൾ മൃതദേഹം വിട്ടുതരണമെങ്കിൽ 50,000 രൂപ കൈക്കൂലി നൽകണമെന്ന് മോർച്ചറി ജീവനക്കാർ ഇവരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടർന്ന് മാതാപിതാക്കൾ 60 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിലെത്തി ഭിക്ഷയെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിവിൽ സർജൻ ഡോ. എസ്.കെ ചൗധരി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടില്ലെന്നും കർശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News