കെ മാധവൻ വീണ്ടും ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്‍റ്
ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാരുടെയും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെയും ഉന്നതസമിതിയാണ് ഐ.ബി.ഡി.എഫ്
ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ(ഐബിഡിഎഫ്) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു ചേര്‍ന്ന 22-ാമത് ജനറൽ ബോഡി യോഗത്തിലാണ് മലയാളികൂടിയായ മാധവനെ ഐബിഡിഎഫ് അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാരുടെയും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെയും ഉന്നതസമിതിയാണ് ഐ.ബി.ഡി.എഫ്. 2019 മുതൽ സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിച്ച കെ മാധവനെ കഴിഞ്ഞ ഏപ്രിലിലാണ് ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നേരത്തെ കമ്പനിയുടെ ടെലിവിഷൻ, സ്റ്റുഡിയോ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു.
2009ൽ ദക്ഷിണേന്ത്യൻ തലവനായാണ് മാധവൻ സ്റ്റാർ ഇന്ത്യയിൽ ചേരുന്നത്. നേരത്തെ ഏഷ്യാനെറ്റ് എംഡിയും സിഇഒയുമായിരുന്നു.