'സൈക്കിൾ ചവിട്ടൂ': ഇന്ധന വില വർധനയിൽ മധ്യപ്രദേശ് മന്ത്രി

ഇന്ധന വില ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണെന്നും തോമര്‍ പറഞ്ഞു.

Update: 2021-06-29 14:21 GMT
Editor : rishad | By : Web Desk
Advertising

ഇന്ധന വില സെഞ്ച്വറിയടിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ കൊടും വിമര്‍ശനങ്ങള്‍ക്കിടയില്‍ ഇന്ധന വിലയില്‍ ന്യായീകരണം കണ്ടെത്തുകയാണ് മധ്യപ്രദേശ് ഊര്‍ജ വകുപ്പ് മന്ത്രി പ്രധുമാന്‍ സിങ് തോമര്‍. സൈക്കിള്‍ ചവിട്ടാനാണ് ഇന്ധന വില വര്‍ധനവിനെപ്പറ്റിയുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി.

പച്ചക്കറി ചന്തകളിലേക്ക് സൈക്കിളില്‍ പോയാല്‍ മലനീകരണം കുറയും, ആരോഗ്യത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു. വിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്ധന വിലയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് ഉപകാരപ്രദമാകുമെന്നും മന്ത്രി ന്യായീകരിച്ചു.

'നമ്മള്‍ ഒരു പച്ചക്കറി മാര്‍ക്കറ്റിലേക്ക് സൈക്കിള്‍ ചവിട്ടാറുണ്ടോ? ഇത് നമ്മെ ആരോഗ്യവാന്മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും. ഇന്ധന വില ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണ്.'- തോമര്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനുമാണോ കൂടുതല്‍ പ്രാധ്യാനം, അതോ ആരോഗ്യ സേവനങ്ങള്‍ക്കാണോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഓരോ ദിനവും ഇന്ധന വില വര്‍ധിക്കുകയാണ്. പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 കടന്നു. എല്ലാ സ്ഥലത്തും എക്കാലത്തേയും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തുന്നത്. ഇതിനെതിരെ പലയിടത്തും പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയിലാണ് ഇന്ധന വിലയെ ന്യായീകരിച്ചുള്ള മന്ത്രിമാരുടെ ഭാഗത്ത് നിന്നുള്ള കമന്‍റുകള്‍. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News