കണ്ടൈൻമെന്റ് സോണുകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തണം; ഒമിക്രോൺ നേരിടാൻ മുൻകരുതലെടുക്കാൻ കേന്ദ്രത്തിന്റെ നിർദേശം

സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാലുപേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Update: 2021-12-23 10:32 GMT
Advertising

രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളെടുക്കാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നിർദേശം. കേസ് കൂടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. കണ്ടൈൻമെന്റ് സോണുകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തണം. കൂടിച്ചേലരുകൾ അനുവദിക്കരുത്. വാക്‌സിനേഷൻ ഊർജിതമാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

അതിനിടെ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാലുപേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ രണ്ടു പേർക്കും (28, 24) അൽബേനിയയിൽ നിന്നുമെത്തിയ ഒരാൾക്കും (35) നൈജീരിയയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ (21) ബാംഗളൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News