ഉത്തരേന്ത്യയില്‍ മഴക്കെടുതി അതിരൂക്ഷം; യമുനയിലെ ജലനിരപ്പ് വീണ്ടും അപകട നിലയ്ക്ക് മുകളില്‍

ഹിമാചലിലും ഉത്തരാഖണ്ഡിലും ഈ മാസം 26 മുതൽ വീണ്ടും മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Update: 2023-07-25 01:00 GMT
Advertising

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി അതിരൂക്ഷം. ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുന്നു. ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്രളയ സമാനമായ സാഹചര്യമാണ്.

ഹിമാചലിലും ഉത്തരാഖണ്ഡിലും ഈ മാസം 26 മുതൽ വീണ്ടും മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മണ്ണിടിച്ചിലും മഴയും തുടർന്ന് കരുത്ത് നാശനഷ്ടമാണ് ഈ സംസ്ഥാനങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. റോഡുകൾ ഒലിച്ചു പോവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

ഡൽഹിയിൽ യമുനാനദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. ഹരിയാനയിലെ ഹഥിനികുണ്ഡ് അണക്കെട്ടിൽനിന്നുള്ള വെള്ളത്തിന്റെ വരവാണ് അപകട സൂചികയും കഴിഞ്ഞ് ജലനിരപ്പുയരാൻ കാരണമായത്. ഡൽഹിയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ 27 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിലും മഴ ശക്തമാകുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News