രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു
മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ.
Update: 2021-12-21 06:56 GMT
രാജ്യത്ത് ഒമിക്രോൺ ആശങ്ക കൂടുന്നു.ആകെ രോഗബാധിതർ 200 കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ.
ഏറ്റവും അപകടകാരിയായ ഡെൽറ്റ വകഭേദത്തെക്കാൾ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും പുതുവത്സര ആഘോഷങ്ങൾ കുറഞ്ഞ കൈവിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഒമിക്രോണിന്റെ വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യവും സാമൂഹിക നടപടികളും അടിയന്തിരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
Summary : Omicron cases are on the rise in the country