ഇന്ത്യയില്‍ ഒമിക്രോൺ കേസുകൾ കൂടുന്നു; കേരളത്തില്‍ ഒമിക്രോണ്‍ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന്

മഹാരാഷ്ട്രയിൽ 10 പേരാണ് ചികിത്സയിൽ ഉള്ളത്.

Update: 2021-12-07 01:28 GMT
Advertising

ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്രയിൽ രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 23 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ 10 പേരാണ് ചികിത്സയിൽ ഉള്ളത്. ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഏതാനും ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർദേശം നൽകി. ആര്‍ടിപിസിആര്‍ ടെസ്റ്റുകൾക്ക് വേണ്ടി വിമാനത്താവളത്തിലെ സംവിധാനങ്ങൾ പകൽക്കൊള്ള നടത്തുകയാണെന്ന് ടി എൻ പ്രതാപൻ എംപി ലോക്സഭയിൽ പറഞ്ഞു.

കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ റഷ്യയില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ രണ്ട് പേരുടെ സാംപിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലടക്കം കര്‍ശന നിരീക്ഷണത്തിന് നേരത്തെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News