ഒമിക്രോൺ; ഡൽഹി സർക്കാർ വിളിച്ച അടിയന്തര യോഗം ഇന്ന്

ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും യോഗത്തിൽ പങ്കെടുക്കും

Update: 2021-12-20 00:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒമിക്രോൺ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ വിളിച്ച അടിയന്തര യോഗം ഇന്ന്. ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും യോഗത്തിൽ പങ്കെടുക്കും. ഒമിക്രോൺ അതിവേഗം വ്യാപിക്കുന്നതിനാൽ മുൻകരുതൽ നടപടികൾ യോഗത്തിൽ ചർച്ചയാകും. എൽ. എൻ.ജെ.പി ആശുപത്രിക്ക് പുറമെ നാല് സ്വകാര്യ ആശുപത്രികൾ കൂടി ഒമിക്രോൺ ചികിത്സാകേന്ദ്രമാക്കി ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 22 പേർക്കാണ് രോഗബാധ. രാജ്യത്ത് 120 ന് മുകളിലാണ് ഒമിക്രോൺ കേസുകൾ.മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകളുടെ പരിശോധന വേഗത്തിലാക്കാനാണ് തീരുമാനം. സുപ്രിം കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി. അപേക്ഷ സ്വീകരിക്കുന്നത് വേഗത്തിലാക്കാന്‍ ഇന്നും നാളെയും എല്ലാ താലൂക്ക് ഓഫീസുകളിലും പ്രത്യേക ക്യാമ്പ് നടത്തും. പരമാവധി ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കാലത്തെന്ന പോലെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. ജനപ്രതിനിധികള്‍ ഗുണഭോക്താക്കളെ ക്യാമ്പുകളിലെത്തിക്കണം. ഒരാഴ്ചക്കകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News