ഒമിക്രോൺ പടരുന്നു; രാജ്യത്ത് രോഗികളുടെ എണ്ണം 126 ആയി

ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Update: 2021-12-19 05:32 GMT
Editor : Lissy P | By : Web Desk
Advertising

കർണാടകയിലും കേരളത്തിലും പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 126 ആയി.കർണാടകയിൽ ആറും കേരളത്തിൽ നാലും കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 43 ആയി. ഡൽഹിയിൽ 22 ഉം രാജസ്ഥാനിൽ 17 ഉം കർണാടകയിൽ 14 ഉം കേരളത്തിൽ 11 ഉം തെലുങ്കാനയിൽ എട്ടും ഗുജറാത്തിൽ ഏഴും ആന്ധ്രാപ്രദേശ് , ചണ്ഡിഗഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ ഓരോന്നും കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കർണാടകയിലെ പുതിയ ആറ് കേസുകളിൽ ഒരാൾ യുകെയിൽ നിന്നുള്ള യാത്രക്കാരനാണ്, മറ്റ് അഞ്ച് പേർ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ് -19 ക്ലസ്റ്ററുകളിൽ നിന്നുള്ളവരാണ്, അവരുടെ യാത്രാ ചരിത്രവും അന്താരാഷ്ട്ര യാത്രക്കാരുമായുള്ള സമ്പർക്കവും പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ തിരുവനന്തപുരത്ത് 17ഉം 44ഉം വയസ്സുള്ളവർക്കാണ് രോഗം കണ്ടെത്തിയത്. ഇതിലൊരാൾ യുകെയിൽ നിന്നും മറ്റൊരാൾ ടുണീഷ്യയിൽ നിന്നും എത്തിയവരാണ്. മലപ്പുറത്ത് ടാൻസാനിയയിൽ നിന്നെത്തിയ 37 കാരനും, തൃശൂരിൽ കെനിയയിൽ നിന്നും എത്തിയ 49 കാരനുമാണ് രോഗം. രോഗികളുടെ എണ്ണം 11 ആയതോടെ കേരളത്തിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

ഏറ്റവും അപകടകാരിയായ ഡെൽറ്റ വകഭേദത്തെക്കാൾ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും പുതുവത്സര ആഘോഷങ്ങൾ കുറഞ്ഞ കൈവിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോണിന്റെ വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യവും സാമൂഹിക നടപടികളും അടിയന്തിരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ശക്തമായി ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News