രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോ​ഗിക വസതി ഒഴിയുന്നു; സാധനങ്ങൾ മാറ്റി

മെയ് 22നകം ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്.

Update: 2023-04-14 15:54 GMT
Advertising

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും മുൻ എം.പിയുമായ രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോ​ഗിക വസതി ഒഴിയുന്നു. തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങി. ഒരു ലോറി നിറയെ വീട്ടുസാധനങ്ങളാണ് മാറ്റിയത്. 19 വർഷത്തിന് ശേഷമാണ് രാഹുൽ ഈ വസതി ഒഴിയുന്നത്.

ലോക്സഭയിൽ നിന്ന് ആയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രാഹുലിന് നോട്ടീസ് നൽകിയിരുന്നു. ഔദ്യോഗിക വസതിയിൽ നിന്ന് മാറണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിന് നോട്ടീസ് നൽകിയിരുന്നത്.

മെയ് 22നകം ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്. എന്നാൽ ഇതിനു മുമ്പു തന്നെ താൻ ഈ വസതിയിൽ നിന്നൊഴിയുമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി ലോക്‌സഭാ സെക്രട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വിധി ഈ മാസം 20ന് വരാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ വസതി മാറ്റം.

ഈ വിധി വരെ കാത്തിരിക്കാതെയാണ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയൊഴിയുന്നത്. ഏറെ നിർണായക രാഷ്ട്രീയ ചർച്ചകൾക്ക് വേദിയായ വസതിയാണിത്. 2004ൽ യു.പിയിലെ അമേത്തിയിൽ നന്ന് ജയിച്ചപ്പോഴാണ് രാഹുൽ ​ഗാന്ധിക്ക് ഈ വസതി ലഭിക്കുന്നത്. 

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News