മിസോറംകാർക്ക് നേരെ വെടിയുതിര്‍ത്ത് അസം പൊലീസ്; അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം
ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് മിസോറം ആരോപിച്ചു.
അസം പൊലീസ് മൂന്ന് മിസോറംകാർക്ക് നേരെ വെടിയുതിർത്തതിനെത്തുടര്‍ന്ന് അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനെത്തിയ രണ്ടു സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് മിസോറം ആരോപിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്ത് നാളുകളായി അതിർത്തി തർക്കത്തിന്‍റെ പേരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജൂലെ 26ന് ഇവിടെയുണ്ടായ സംഘർത്തിൽ ആറ് അസം പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
165 കിലോമീറ്റർ നീളമുള്ള അസം- മിസോറം അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകൾ ഇവിടെ അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിർത്തി നിർണയങ്ങളിൽ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് തര്‍ക്കത്തിനുള്ള മൂലകാരണം.