ടി.വി പ്രേക്ഷകരുടെ എണ്ണത്തിൽ 5.1 ശതമാനം വർധന; യുവ പ്രേക്ഷകരുടെ എണ്ണവും കൂടി: ഐ.ബി.ഡി.എഫ്

ടെലിവിഷൻ അതിന്റെ പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും വിശ്വാസം വളർത്തുകയും പ്രായഭേദമന്യേ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്‌ ഐ.ബി.ഡി.എഫ് പ്രസിഡന്റ് കെ. മാധവൻ പറഞ്ഞു.

Update: 2023-12-06 10:56 GMT
Advertising

രാജ്യത്ത് ടി.വി പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ഐ.ബി.ഡി.എഫ്. യുവപ്രേക്ഷകരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 15-21 വയസ് പ്രായമുള്ളവരിൽ 7.1 ശതമാനവും 22-30 വയസ് പ്രായമുള്ളവരിൽ 7.2 ശതമാനവും വളർച്ച കാണിക്കുന്നു. മൊത്തത്തിലുള്ള ടി.വി വ്യൂവർഷിപ്പിൽ വളർച്ചയുടെ 59 ശതമാനം സ്ത്രീകളാണ്. പേ ഗാർഹിക വ്യൂവർഷിപ്പിൽ ഏഴ് ശതമാനമാണ് വർധന. 5.8 ദശലക്ഷം കുടുംബങ്ങൾ ഫ്രീ-ടു- എയർ (FTA)യിൽനിന്ന് ഗാർഹിക വ്യൂവർഷിപ്പിലേക്ക് മാറി.

മുൻ വർഷത്തെ അപേക്ഷിച്ച ഇന്ത്യയിലെ ടി.വി പ്രേക്ഷകർ ആഴ്ചയിൽ 53 മിനിറ്റ് അധികമായി ടി.വി കാണാൻ നീക്കിവെക്കുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിങ്ങുകൾ സൂചിപ്പിക്കുന്നു. ഈ ഗണ്യമായ വർധനവ് മാധ്യമ ഉപഭോഗം വികസിക്കുന്നതും മാധ്യമങ്ങളുമായി ജനങ്ങൾക്കുള്ള ദൃഢമായ ബന്ധവുമാണ് കാണിക്കുന്നതെന്ന് ഐ.ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.

പുതുമകൾ നിറഞ്ഞ ഉള്ളടക്കവുമായി ഇന്ത്യൻ ടെലിവിഷൻ അതിന്റെ അടിത്തറ വിപുലപ്പെടുത്തുകയാണ്. എഫ്.വൈ 24ലെ വാർഷിക ഡാറ്റയിൽ ശ്രദ്ധേയമായ 5.1 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇ കുതിച്ചുചാട്ടം പ്രേക്ഷകർക്ക്ക ഇഷ്ടപ്പെട്ട മാധ്യമമെന്ന നിലയിൽ ടി.വിയുടെ സ്ഥാനം ഉറപ്പിക്കുന്നു.

15-30 വയസിനിടയിൽ പ്രായമുള്ള പ്രേക്ഷകർ മൊത്തത്തിലുള്ള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യൂവർഷിപ്പിൽ ഉയർന്ന വളർച്ചയാണ് കാണിക്കുന്നത്. എല്ലാ സാമ്പത്തിക മേഖലകളിലും വിവിധ വിപണികളിലും കാണുന്ന കാഴ്ചക്കാരുടെ വർധന വിവിധ പ്രായത്തിലുള്ള പ്രേക്ഷകരെ ടെലിവിഷനിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് വീണ്ടും ഉറപ്പിക്കുന്നു.

ഈ വ്യൂവർഷിപ്പ് ഇന്ത്യൻ ടി.വി വ്യൂവർഷിപ്പിന്റെ 87 ശതമാനം വരുന്ന ഭൂരിഭാഗം വരുന്ന ഭാഷാ വിപണിയേയും പ്രതിനിധീകരിക്കുന്നത്. വൈവിധ്യമാർന്നതും സാംസ്‌കാരികവും ഭാഷാപരവുമായ വിവിധ പശ്ചാത്തലത്തിൽനിന്നുള്ള പ്രേക്ഷകരുമായി സംവദിക്കാൻ ടെലിവിഷന് കഴിയുന്നുണ്ട്. പുതിയതും വൈകാരികവുമായ ഉള്ളടക്കം നൽകി ടെലിവിഷന്റെ പ്രതിബന്ധത കാഴ്ചക്കാരെ നിലനിർത്തുക മാത്രമല്ല, വളർച്ചയിലേക്ക് നയിക്കുമെന്നും ഐ.ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.

കാഴ്ചക്കാരുടെ എണ്ണത്തിലെ ശ്രദ്ധേയമായ വർധനവ് ഡിജിറ്റൽ മീഡിയയുടെ അതിവേഗത്തിലുള്ള വികാസത്തിനിടയിലും സ്ഥിരതയുള്ള ടെലിവിഷൻ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്ന ചുരുക്കം ചില അന്താരാഷ്ട്ര വിപണികളിൽ ഒന്നായി ഇന്ത്യൻ ടെലിവിഷൻ രംഗത്തെ മാറ്റുന്നു. ടെലിവിഷൻ അതിന്റെ പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും വിശ്വാസം വളർത്തുകയും പ്രായഭേദമന്യേ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഐ.ബി.ഡി.എഫ് പ്രസിഡന്റ് കെ. മാധവൻ പറഞ്ഞു.

ടെലിവിഷന്റെ വളർച്ചയിൽ ഇന്ത്യൻ സ്ത്രീകളുടെ സംഭാവനയാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. മൊത്തത്തിലുള്ള ടി.വി വ്യൂവർഷിപ്പ് വളർച്ചയിൽ 59 ശതമാനവും സ്ത്രീകളാണ്. ടി.വി വ്യൂവർഷിപ്പ് ട്രെൻഡുകൾ രൂപപ്പെടുത്തുന്നതിലും പ്രധാനമായും സ്വാധീനം ചെലുത്തുന്നത് സ്ത്രീ പ്രേക്ഷകരാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News