ഒമിക്രോണിനെ നേരിടാൻ രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
Update: 2021-12-03 10:03 GMT
ഒമിക്രോണിനെ നേരിടാൻ രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
അതിനിടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെ 72 മണിക്കൂറിനുള്ളിൽ പരിശോധനക്ക് വിധേയമാക്കണം. ചില മേഖലകളിൽ കോവിഡ് വ്യാപന ക്ലസ്റ്ററുകളുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.