ആഫ്രിക്കയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു

Update: 2017-05-02 14:16 GMT
Editor : admin
ആഫ്രിക്കയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു
Advertising

ആഫ്രിക്കയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിലെ കെയ്പ് വെര്‍ഡെയിലാണ് സിക്ക ബാധ സ്ഥിരീകരിച്ചത്.

ആഫ്രിക്കയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിലെ കെയ്പ് വെര്‍ഡെയിലാണ് സിക്ക ബാധ സ്ഥിരീകരിച്ചത്. നേരത്തെ അമേരിക്കയില്‍ കണ്ടെത്തിയ സിക്ക വൈറസ് തന്നെയാണ് ആഫ്രിക്കയിലും കണ്ടെത്തിയതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

സിക്ക വൈറസ് ബാധയെത്തുടര്‍ന്ന് നേരത്തെ അമേരിക്ക ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലായിരുന്നു. ഒരിടവേളക്ക് ശേഷം ആശങ്ക ചെറുതായി ഒഴിവാകുന്നതിനിടെയാണ് വീണ്ടും പുതിയ കേസ് ആഫ്രിക്കയിലെ കേയ്പ് വെര്‍ഡെയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 8 വരെ 7557 പേരിലാണ് സിക വൈറസ് ബാധ കണ്ടെത്തിയിരുന്നത്. ഇതില്‍ 180ഓളം പേര്‍ ഗര്‍ഭിണികളാണ്. ബ്രസീലില്‍ നിന്ന് കെപ് വെര്‍ഡെയിലെത്തിയ വ്യക്തിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. ലോകാരോഗ്യ സംഘടന രോഗ ബാധയുള്ളവര്‍ ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരുന്നു. ഇതിനിടയിലാണ് ആഫ്രിക്കയിലും രോഗം സ്ഥിരീകരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News