ലോകനേതാക്കളെ അഭയാർഥികളായി ചിത്രീകരിച്ച്​ സിറിയൻ കലാകാരൻ

Update: 2018-04-28 01:21 GMT
ലോകനേതാക്കളെ അഭയാർഥികളായി ചിത്രീകരിച്ച്​ സിറിയൻ കലാകാരൻ
Advertising

ഡോണള്‍ഡ് ട്രംപ് മുതല്‍ ആംഗെല മെര്‍ക്കല്‍ വരെയുള്ള ലോകനേതാക്കളെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ പെയിന്റിംഗുകള്‍ ലോകമനസാക്ഷിക്ക് മുമ്പിലാണ് അബ്ദുളള സമര്‍പ്പിച്ചത്.

അബ്​ദുല്ല അല്‍ ഒമരി എന്ന സിറിയന്‍ ചിത്രകാരന്റെ പെയിന്റിംഗുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ വരെയുള്ള ലോകനേതാക്കളെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ പെയിന്റിംഗുകള്‍ ലോകമനസാക്ഷിക്ക് മുമ്പിലാണ് അബ്ദുളള സമര്‍പ്പിച്ചത്. ലോകനേതാക്കള്‍ അധികാരത്തിന് പുറത്ത് ആണെങ്കില്‍ എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് അഭയാര്‍ത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് അബ്ദുളള വ്യക്തമാക്കി.

തോളിലുറങ്ങി കിടക്കുന്ന പെൺകുഞ്ഞുമായി ശിഥിലമാക്കപ്പെട്ട കുടുംബത്തിന്റെ ചിത്രവുമായി നിൽക്കുന്ന വൃദ്ധന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​​ന്റെ ഛായ, വ്​ളാദിമിർ പുടിൻ, ബരാക്​ ഒബാമ, കിം ജോൻ ഉൻ, ബശ്ശാർ അൽ അസദ്​, ഡേവിഡ്​ കാമറൺ, നെതിന്യാഹു, അൽ സിസി തുടങ്ങിയ നേതാക്കൾ അഭയാർഥികൾകളുടെ ഭക്ഷണവിതരണ വരിയിൽ പാത്രവുമായി നിൽക്കുന്നു.. അബ്​ദുല്ല അൽ ഒമാരിയുടെ പെയിൻറിങ്​ പ്രദർശനത്തിൽ നിന്നുള്ള കാൻവാസ്​ കാഴ്​ചകളാണിതെല്ലാം.

Tags:    

Similar News