ഖുര്‍ആന്റെ ഏറ്റവും വലിയ കൈയെഴുത്ത് പ്രതി തയ്യാറാക്കി സഅദ് മുഹമ്മദ്; നീളം 700 മീറ്റര്‍
ഖുര്‍ആനെ കൈയെഴുത്ത് പ്രതിയാക്കി പേപ്പര്‍ ചുരുളുകളിലാക്കി സൂക്ഷിക്കുകയാണ് സഅദ് മുഹമ്മദ്
ഈജിപ്തുകാരനായ ഈ കലാകാരന്‍ സഅദ് മുഹമ്മദിന് സ്കൂള്‍ വിദ്യാഭ്യാസം കുറവാണ്.. പഠിച്ചതെല്ലാം പിന്നീട് സ്വന്തമായിട്ടാണ്.. കഴിഞ്ഞ മൂന്നുവര്‍ഷമായി അയാള്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലായിരുന്നു. അതിന് മുന്നോടിയായി കെയ്‌റോ ബൽഖീനയിലുള്ള തന്റെ വീടിന്റെ അകത്തും ചുമരുകളും എല്ലാം ഖുര്‍ആന്‍ വചനങ്ങളാല്‍ അദ്ദേഹം അലങ്കരിച്ചു കഴിഞ്ഞിരുന്നു.
ഖുര്‍ആനെ കൈയെഴുത്ത് പ്രതിയാക്കി പേപ്പര്‍ ചുരുളുകളിലാക്കി സൂക്ഷിക്കുകയായിരുന്നു സഅദ് മുഹമ്മദിന്റെ ലക്ഷ്യം. ലക്ഷ്യം പൂര്‍ത്തിയായപ്പോഴേക്കും അതിന്റെ നീളം 700 മീറ്ററിലെത്തി. ഇനി ഗിന്നസ് ബുക്കില്‍ ഇടം നേടുകയാണ് സഅദ് മുഹമ്മദിന്റെ ലക്ഷ്യം. സ്വന്തമായുള്ള വരുമാനത്തിൽ നിന്നാണ് മൂന്ന് വർഷമായി ഇത്തരത്തിലുള്ള ഖുർആൻ തയാറാക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുര്‍ആന്റെ ഇത്രയും വലിയ അച്ചടിച്ച രൂപമുണ്ടെങ്കിലും കൈയെഴുത്തിലുള്ള ഇത്രയും വലിയ ഖുർആൻ ആരും മുമ്പ് തയ്യാറാക്കിയിട്ടില്ലെന്നും ലോകത്ത് ഇത് പുതിയ റെക്കോർഡാണെന്നും ഗിന്നസ് അധികൃതര്‍ പറയുന്നു.