ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി തട്ടിപ്പ്; മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ് ശിക്ഷ

തായ്‍ലന്‍ഡിലെ മുന്‍ ബുദ്ധ സന്യാസി വിരാഫോണ്‍ സുഖ്ഫോണിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്

Update: 2018-08-10 03:27 GMT
Advertising

തായ്‍ലന്‍ഡിലെ മുന്‍ ബുദ്ധ സന്യാസിക്ക് ബാങ്കോക്കിലെ കോടതി വിധിച്ചത് 114 വര്‍ഷത്തെ തടവു ശിക്ഷയാണ്. ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി തട്ടിപ്പു നടത്തിയ കേസിലാണ് ശിക്ഷ.

തായ്‍ലന്‍ഡിലെ മുന്‍ ബുദ്ധ സന്യാസി വിരാഫോണ്‍ സുഖ്ഫോണിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഭക്തര്‍ നല്‍കിയ സംഭാവന തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. പണം വെളുപ്പിക്കല്‍, തട്ടിപ്പ്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍, തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. അങ്ങനെ വരുമ്പോള്‍ ശിക്ഷ 20 വര്‍ഷം മാത്രമാകും.

സ്വകാര്യ ജെറ്റ് വിമാനത്തില്‍ വിലയേറിയ സണ്‍ ഗ്ലാസും ബാഗുമൊക്കെയായി ഇരിക്കുന്ന സുഗ്ഫോണിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. മുന്‍ബുദ്ധ സന്യാസിയായ സുഖ്ഫോണിന് വിലയേറിയ കാറുകളും വിവിധ അക്കൌണ്ടുകളില്‍ ഏഴു ലക്ഷം ഡോളറിന്റെ ആസ്ഥിയുമുണ്ടെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2014ല്‍ പട്ടാളം അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ചില സന്യാസിമാരുടെ മോശം പ്രവര്‍ത്തികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഇദ്ദേഹം ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ ഒക്ടോബറില്‍ വിധി വരും .ഇതില്‍ കൂടി ശിക്ഷിക്കപ്പെട്ടാല്‍ 20 വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

Tags:    

Similar News