ഫ്ലോറിഡയിലെ മൈക്കിള്‍ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 11 ആയി 

ബുധനാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഫ്ലോറിഡ തീരത്ത് ആഞ്ഞടിച്ചത്. കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയ കാറ്റ് കനത്ത നാശമാണ് വിതച്ചത് 

Update: 2018-10-13 02:28 GMT
Advertising

അമേരിക്കയിലെ ഫ്ലോറിഡയില്‍ ആഞ്ഞടിച്ച മൈക്കിള്‍ ചുഴലികൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഫ്ലോറിഡയിലും സമീപ സ്ഥലങ്ങളിലുമായി കനത്ത നാശമാണ് കാറ്റ് വിതച്ചത്. കാറ്റിന് പിന്നാലെയെത്തിയ പേമാരിയില്‍ വെള്ളത്തിനടിയിലായ പല സ്ഥലങ്ങളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഫ്ലോറിഡ തീരത്ത് ആഞ്ഞടിച്ചത്. കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയ കാറ്റ് കനത്ത നാശമാണ് വിതച്ചത്.

പതിനൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരെ താല്‍ക്കാലിക കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒമ്പതര ലക്ഷം കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധവും നഷ്ടമായി. മരങ്ങള്‍ കടപുഴകി വീണതോടെ പലസ്ഥലങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടു. റെഡ്ക്രോസിന്റേയും രക്ഷാപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഫ്ലോറിഡ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്.

Tags:    

Similar News