കൊവിഡ് വായുവിലൂടെ പകരുന്നതിന് ശക്തമായ തെളിവുണ്ടെന്ന് പഠനം

എന്നാല്‍ സാര്‍സ് കോവ്-2 വൈറസിന്റെ യുകെ വകഭേദം രോഗതീവ്രതയോ മരണനിരക്കോ വര്‍ധിപ്പിക്കുന്നില്ലെന്ന് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി

Update: 2021-04-16 15:48 GMT
Editor : ubaid | Byline : Web Desk
Advertising

കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചെന്ന് മെഡിക്കൽ മാസികയായ ലാൻസെറ്റ്. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളിലെ ആറ് വിദഗ്ധ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വായുവിലൂടെ പകരുന്നതിനാലാണ് രോഗവ്യാപനം ശക്തമാകുന്നതെന്നും ലാൻസെറ്റ് പഠനറിപ്പോര്‍ട്ട്  പറയുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും വിദ്ഗദർ നിരത്തുന്നു. പരിശീലനത്തിൽ പങ്കെടുത്ത 53 പേർക്ക് ഒരാളിൽ നിന്നും രോഗം ബാധിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും തന്നെ അടുത്ത് ഇടപഴകിയതിലൂടെയോ സ്പർശനത്തിലൂടെയോ അല്ല രോഗം ബാധിച്ചതെന്നാണ് വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രോഗിയുടെ സംസാരം, ശ്വസനം, തുമ്മൽ എന്നിവയിലൂടെയെല്ലാം എളുപ്പത്തിൽ വായൂവിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്.

ഹോട്ടലുകളിലെ തൊട്ടടുത്ത മുറികളിലെ ആളുകൾക്കിടയിൽ അതും ഒരിക്കലും പരസ്പരം ബന്ധപ്പെടാത്ത ആളുകൾ തമ്മിൽ വൈറസ് വ്യാപകമായി പകരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.അതേസമയം വെന്റിലേഷന്റെ സഹായത്തോടെ രോഗ വ്യാപന നിരക്ക് കുറക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു.  അതുകൊണ്ട് തന്നെ വെന്റിലേഷൻ സൗകര്യവും എയർ ഫിൽട്രേഷനും ഉറപ്പാക്കാനും വീട്ടകങ്ങളിൾ ആളുകൾ തിങ്ങി പാർക്കുന്നത് കുറക്കാനും ശരിയായ രീതിയിൽ മാസ്ക് ധരിക്കുവാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ സാര്‍സ് കോവ്-2 വൈറസിന്റെ യുകെ വകഭേദം രോഗതീവ്രതയോ മരണനിരക്കോ വര്‍ധിപ്പിക്കുന്നില്ലെന്ന് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ രോഗികളില്‍ ഉയര്‍ന്ന വൈറസ് ലോഡ് സൃഷ്ടിക്കുന്ന ഈ വകഭേദം കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കുമെന്ന് പഠനം പറയുന്നു. യുകെ വകഭേദം രോഗലക്ഷണങ്ങള്‍ വഷളാക്കുകയോ, ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News