ക്രൈംബ്രാഞ്ചിന് മൂന്ന് മാസമായി മേധാവിയില്ല; നിരവധി കേസുകളുടെ അന്വേഷണം പ്രതിസന്ധിയില്‍

Update: 2017-01-20 09:50 GMT
Editor : Ubaid
ക്രൈംബ്രാഞ്ചിന് മൂന്ന് മാസമായി മേധാവിയില്ല; നിരവധി കേസുകളുടെ അന്വേഷണം പ്രതിസന്ധിയില്‍
Advertising

സംസ്ഥാന പോലീസിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ വിഭാഗത്തിന്റെ തലപ്പത്താണ് കഴിഞ്ഞ 94 ദിവസമായി ഉദ്യോഗസ്ഥനില്ലാത്തത്

Full View

കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാന ക്രൈംബ്രാഞ്ചിന് മേധാവിയില്ല. ഇത് മൂലം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ഫോണ്‍ചോര്‍ത്തല്‍ പരാതി അടക്കമുള്ള നിരവധി കേസുകളുടെ അന്വേഷണം പ്രതിസന്ധിയിലാണ്. ഡിഐജി തസ്തികയും വര്‍ഷങ്ങളായിഒഴിഞ്ഞ് കിടക്കുന്നു. സ്ഥാനത്തിന് വേണ്ടിയുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ മത്സരമാണ് നിയമനം വൈകുന്നതിന് പിന്നിലെന്നാണ് സൂചന.

സംസ്ഥാന പോലീസിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ വിഭാഗത്തിന്റെ തലപ്പത്താണ് കഴിഞ്ഞ 94 ദിവസമായി ഉദ്യോഗസ്ഥനില്ലാത്തത്. ഇത് മൂലം ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസ് നല്‍കിയ പരാതി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന സ്ഥിതിയാണ് നിലവില്‍. വിജിലന്‍സ് ഡയറക്ടറുടെ പരാതി മുതല്‍ കേസുമുതല്‍ മുതല്‍ ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തിന്റെ പുനരന്വേഷണം വരെയുള്ള പ്രധാനകേസുകളുടെ അന്വേഷണം പ്രതിസന്ധിയിലായിട്ടുണ്ട്.140 ഓളം പരാതികള്‍ തീര്‍പ്പാക്കാതെ കിടക്കുന്നു. ഇതില്‍ 35 പരാതികള്‍ ലഭിച്ചത് രണ്ട് മാസം മുമ്പാണ്. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായക്കാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ ചുമതല. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് ഉദ്യഗസ്ഥര്‍ക്കിടയില്‍ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് നിയമനം വൈകുന്നതെന്ന ആക്ഷേപമുണ്ട്.

വകുപ്പില്‍ അടിമുടി അഴിച്ചുപണി നടത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് പുതിയൊരാളെ വെക്കുമ്പോള്‍ പോലീസ് തലപ്പത്തും ചില മാറ്റങ്ങള്‍ നടത്തേണ്ടിവരും. ഇതാണ് നിയമനം വൈകുന്നതിന് കാരണമായി ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News