മുന്നണിമാറിയ ആര്‍എസ്‍പിയോട് എല്‍ഡിഎഫിനിത് മധുരപ്രതികാരം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണിമാറി യുഡിഎഫിലെക്കെത്തിയ ആര്‍എസ്‍പി ക്ക് കന്നത്ത പ്രഹരമാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചത്. സംസ്ഥാന സെക്രട്ടറി എ എ അസീസ് അടക്കം ആര്‍എസ്‍പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 5 സീറ്റിലും പരാജയം ഏറ്റുവാങ്ങി.
സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ആര്‍എസ്‍പി തകര്‍ന്നടിഞ്ഞു. സംസ്ഥാന സെക്രട്ടറി എ എ അസീസ് അടക്കം ആര്‍എസ്‍പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 5 സീറ്റിലും പരാജയം ഏറ്റുവാങ്ങി. അതേസമയം ആര്‍എസ്‍പി വിട്ട് ആര്‍എസ്‍പി എല്‍ രൂപീകരിച്ച കോവൂര്‍കുഞ്ഞ് മോന്‍ മിന്നുന്ന വിജയമാണ് നേടിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണിമാറി യുഡിഎഫിലെക്കെത്തിയ ആര്‍എസ്‍പി ക്ക് കന്നത്ത പ്രഹരമാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചത്. കൊല്ലം, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലായി ആര്‍എസ്‍പി മത്സരിച്ച മുഴുവന്‍ സീറ്റുകളും തോറ്റു. സംസ്ഥാന സെക്രട്ടറി എ എ അസീസ് ശക്തി കേന്ദ്രമായി ഇരവിപുരത്ത് എതിര്‍സ്ഥാനാര്‍ത്ഥി എം നൗഷാദിനോട് ഇരുപത്തിയെണ്ണായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്..
തട്ടകമായ ചവറയില്‍ മത്സരിച്ച മന്ത്രി ഷിബുബേബി ജോണ്‍ സിഎംപി സ്ഥാനാര്‍ത്ഥിയും കന്നി അംഗക്കാരനുമായി എന്‍ വിജയന്‍പിള്ളയോട് 6189 വോട്ടുകള്‍ക്കാണ് തോറ്റത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും, കയ്പ്പമംഗലത്ത് യുവനേതാവ് മുഹമ്മദ് നഹാസും ആറ്റിങ്ങലില്‍ കെ ചന്ദ്രബാബുവും കനത്തപരാജയം ഏറ്റുവാങ്ങി.
അതേസമയം തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്‍പി വിട്ട് എല്‍ഡിഎഫിനൊപ്പം പോയ കോവൂര്‍ കുഞ്ഞ് മോന്‍ കുന്നത്തൂരില്‍ ആര്‍എസ്‍പി തിരെ മിന്നുന്ന വിജയം നേടി. ഇരുപതിനായിരത്തിലധികം വോട്ടിനാണ് ആര്‍എസ്‍പി എല്‍ സ്ഥാനാര്‍ത്ഥിയായ കോവൂര്‍കുഞ്ഞ് മോന്‍ വിജയിച്ചത്. കോവൂരിന്റെ വിജയം വരും ദിവസങ്ങളില്‍ ആര്‍എസ്‍പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടേക്കും.