മത്സരം ശക്തമെങ്കിലും പാലക്കാട്ടെ അഞ്ച് സീറ്റിലും പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്
ചിറ്റൂര്‍, തൃത്താല, പട്ടാമ്പി, മണാര്‍കാട്, പാലക്കാട് ഇവയായിരുന്നു 2011 ല്‍ യുഡിഎഫ് നേടിയ മണ്ഡലങ്ങള്‍.ഇത്തവണ ഇതു നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് അതത്ര എളുപ്പമാവില്ല എന്നതാണ് ഉത്തരം.
പാലക്കാട് ജില്ലയിലെ യുഡിഎഫിന്റെ അഞ്ച് സീറ്റിംഗ് സീറ്റുകളിലും ഇത്തവണ പോരാട്ടം കനത്തതാണ്. ഇതില്‍ പാലക്കാട്, തൃത്താല മണ്ഡലങ്ങളിലാണ് മത്സരം കനക്കുന്നത്. സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളും ചിട്ടയായ സംഘടനാ പ്രവര്‍ത്തനവുമാണ് ഈ മണ്ഡലങ്ങളില്‍ ഇടതു കരുത്ത്. പട്ടാമ്പിയും ചിറ്റൂരും ഫലം മാറില്ലെന്നാണ് യുഡിഎഫ് ക്യാമ്പ് പറയുന്നു.
പാലക്കാട് ജില്ലയില്‍ അഞ്ച് സീറ്റ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒട്ടും മോശമല്ലാത്ത പ്രകടനമാണ്. ചിറ്റൂര്‍, തൃത്താല, പട്ടാമ്പി, മണാര്‍കാട്, പാലക്കാട് ഇവയായിരുന്നു 2011 ല്‍ യുഡിഎഫ് നേടിയ മണ്ഡലങ്ങള്‍.ഇത്തവണ ഇതു നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് അതത്ര എളുപ്പമാവില്ല എന്നതാണ് ഉത്തരം.
തൃത്താലയിലെ എല്‍ഡിഎഫ് സംവിധാനവും സ്ഥാനാര്‍ത്ഥിയുമാണ് ബല്‍റാമിനും യുഡിഎഫിനും ആശങ്കയുണ്ടാക്കുന്നത്. സുബൈദ ഇസഹാഖിനു വേണ്ടി ഇടതു മുന്നണി എണ്ണയിട്ടതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു.നായര്‍ സമുദായ വോട്ടുകള്‍ അനുകൂലമാക്കാന്‍ ബിജെപിയും. ന്യൂനപക്ഷവോട്ടുകളും ജയം നിര്‍ണയിക്കും.
കഴിഞ്ഞ വട്ടം ബല്‍റാമിന് വീണ കാവി വോട്ടുകള്‍ ഇക്കുറി ബിജെപിക്ക് തന്നെ പോകും.പാലക്കാട് മണ്ഡലത്തില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം നേരിയതായിക്കും എന്ന വിലയിരുത്തല്‍ തന്നെ മത്സരത്തിന്റെ ചൂട് തെളിയിക്കുന്നുണ്ട്. ഷാഫി പറമ്പിലിന് കടുത്ത വെല്ലുവിളിയാണ് എന്‍എന്‍ കൃഷ്ണദാസ് ഉയര്‍ത്തുന്നത്. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകും. ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞാല്‍ അനുകൂലമാകുമെന്നാണ് യുഡിഎഫ് വിശ്വാസം.
മണാര്‍കാട് യുഡിഎഫ് പ്രചരണത്തിലും സാധ്യതയിലും ആദ്യ ഘട്ടം മുന്നിലെത്തിയെങ്കിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലാരുടെ പ്രസ്താവന ചിത്രം മാറ്റി.ഇടതിന് പ്രതീക്ഷ നില്‍കുന്ന ഘടകം ഇതാണ്. പട്ടാമ്പിയില്‍ മുഹമദ് മുഹ്സിനായി ഇടത് യുവജന സംഘടനകളും മുമ്പത്തേതിലും വിഭിന്നമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രചാരണത്തിനായി കനയ്യകുമാര്‍ കൂടി എത്തുന്നുണ്ട്.
മണ്ഡത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. ചിറ്റൂരില്‍ പഴയ പ്രാദേശിക അസ്വാരസ്യങ്ങള്‍ മാറ്റിവെച്ചാണ് സിപിഎമ്മും ജനതാദള്‍ എസും പ്രചരണത്തില്‍ കുടിവെള്ള പ്രശ്നം ഉയര്‍ത്തുന്ന കൂട്ടായ്മ നയം വ്യക്തമാക്കിയില്ലെങ്കിലും ഇവരുടെ വോട്ടുകള്‍ ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട്. പരമ്പരാഗതമായി കെ അച്യുതനു പോകുന്ന അതിര്‍ത്തിമേഖലയിലെ ഒരു പങ്ക് വോട്ടുകള്‍ എഐഎഡിഎംകെ പിടിച്ചെടുക്കാനാണ് സാധ്യത.