കെടി ജലീല്‍ യാത്രക്ക് തിരഞ്ഞടുത്ത സമയം ഉചിതമായില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

Update: 2017-05-03 00:29 GMT
Editor : Subin
കെടി ജലീല്‍ യാത്രക്ക് തിരഞ്ഞടുത്ത സമയം ഉചിതമായില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
Advertising

മന്ത്രി കെടി ജലീലിന് സൌദി അറേബ്യയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം.

മന്ത്രി കെടി ജലീലിന് സൌദി അറേബ്യയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം. ജലീല്‍ യാത്രക്ക് തിരഞ്ഞടുത്ത സമയം ഉചിതമായിരുന്നില്ലെന്ന് മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. നയതന്ത്ര പാസ്പോര്‍ട്ട് നല്‍കുന്നതില്‍ മറ്റു തടസ്സങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിങ്കളാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജും പാര്‍ലമെന്റി ല്‍ സംസാരിക്കും.

കെടി ജലീലിന്റെ പ്രതികരണം തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്ര മന്ത്രി വികെസിംഗ് സൌദിയിലുള്ള സമയത്താണ് കെടി ജലീല്‍ നയ തന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. തൊഴില്‍ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്രം തന്നെ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

വിഷയത്തില്‍ പാര്‍ലിമെന്‍റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വിശദീകരണം നല്‍കും. കെസി.വേണുഗോപാലിന്‍റെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. കാരണം വ്യക്തമാക്കാതെയാണ് മന്ത്രിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചതെന്നും കെസി വോണുഗോപാല്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ നിഷേധിച്ചതോടെ എംപി ശൂന്യ വേളയില്‍ വിഷയം ഉന്നയിക്കുകയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News