വോട്ടെടുപ്പിന് ഇനി നാല് ദിവസം;വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍

Update: 2017-05-03 00:56 GMT
Editor : admin
വോട്ടെടുപ്പിന് ഇനി നാല് ദിവസം;വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍
Advertising

ദേശീയ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവം

വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി. തിരക്കിട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും. ദേശീയ നേതാക്കളെല്ലാം പ്രചാരണ രംഗത്ത് എത്തിയത് സഹായകമാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികള്‍

വിധിയെഴുത്തിന് നാല് ദിവസം മാത്രം ബാക്കി. 16നാണ് വോട്ടെടുപ്പ്. 14നാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. വിശ്രമമില്ലാത്ത ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാന ശ്രമം. പരമാവധി സ്ഥലങ്ങളില്‍ നേരിട്ടെത്തിയും റോഡ് ഷോ ഉള്‍പ്പെടെ എല്ലാ പ്രചരണ മാര്‍ഗങ്ങളും ഉപയോഗിച്ചും വോട്ടര്‍മാരെ കാണാനാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും സമയം കണ്ടെത്തുന്നത്.

പ്ര

Full View

ചാരണത്തിന് കൂടുതല്‍ സമയം കിട്ടിയത് ചിട്ടയായ പ്രവര്‍ത്തനത്തിന് സഹായകമായെന്ന വിശ്വാസത്തിലാണ് പാര്‍ട്ടികള്‍. ആദ്യഘട്ടത്തിലെ പ്രചാരണ വിഷയങ്ങളില്‍ പലതും അവസാന ലാപ്പില്‍ മാറിക്കഴിഞ്ഞു. അഴിമതിക്കും വികസന വാദത്തിനും ഒപ്പം സ്ത്രീ സുരക്ഷയും പെരുമ്പാവൂര്‍ വിഷയവും പ്രചാരണത്തില്‍ സജീവമാണ്. നരേന്ദ്രമോദിയുടെ സോമാലിയ പരാമര്‍ശവും എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

നാല് ദിവസം ശേഷിക്കെ 140 മണ്ഡലങ്ങളില്‍ മിക്കയിടത്തും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും തീപാറുന്ന മത്സരം. പ്രചാരണ പ്രവര്‍ത്തനം വിലയിരുത്തി കണക്കുകൂട്ടലുകളും നടക്കുന്നുണ്ട്. അവസാനഘട്ടത്തില്‍ ദേശീയ നേതാക്കള്‍ ഒഴുകിയെത്തിയത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News