ബി.എസ്.പി സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി മായാവതി കേരളത്തില്‍
സംവരണമില്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും മത്സരിക്കുന്നത്. സംവരണം ഉറപ്പാക്കാന്‍ ബിഎസ്പിയെ അധികാരത്തിലെത്തിക്കണമെന്ന് മായാവതി അഭ്യര്‍ഥിച്ചു
ബി.എസ്.പി സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി പാർട്ടി ദേശീയ അദ്ധ്യക്ഷ മായാവതി കേരളത്തില്‍. കേരളത്തില്‍ ഇരുമുന്നണികളുമായും ഒരു സഖ്യവുമില്ലെന്ന് മായാവതി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ദുര്‍ബല വിഭാഗങ്ങളുടെ സംവരണം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്നത്. സംവരണമില്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും മത്സരിക്കുന്നത്. സംവരണം ഉറപ്പാക്കാന്‍ ബിഎസ്പിയെ അധികാരത്തിലെത്തിക്കണമെന്ന് മായാവതി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ആരുമായും സഖ്യത്തിനില്ല. ബിഎസ്പി സ്ഥാനാര്‍ഥികളില്ലാത്ത സ്ഥലങ്ങളില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്നും മായാവതി ആഹ്വാനം ചെയ്തു
കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച മായാവതി സിപിഎമ്മിനെ കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. കനത്ത സുരക്ഷാസംവിധാനമുള്ളതിനാൽ ബിഎസ്പി യുടെ 74 സ്ഥാനാർത്ഥികൾക്കും മായാവതിക്കടുത്തിരിക്കാനായില്ല. അവർക്കായി നൂറ് മീറ്ററോളമകലെ പ്രത്യേക സംവിധാനമൊരുക്കുകയായിരുന്നു.