സിപിഎം -സിപിഐ തർക്കം രൂക്ഷമായിരിക്കെ മന്ത്രിമാരുടെ സംഘം ഇന്ന് ഇടുക്കിയില്‍
3200 ഹെക്ടർ വരുന്ന കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. അന്തിമ വിഞ്ജാപനം വരുമ്പോൾ ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യു സെക്രട്ടറിയുടെ നിലപാട്..
കുറിഞ്ഞി വിഷയത്തിൽ സിപിഎം - സിപിഐ തർക്കം രൂക്ഷമായിരിക്കെയാണ് മന്ത്രിമാരുടെ സംഘം ഇന്ന് ഇടുക്കിയിലെത്തുന്നത്. വിവാദമായ കൊട്ടക്കാമ്പൂർ മേഖല മന്ത്രിമാർ സന്ദർശിക്കുമോയെന്നും ഏവരും ഉറ്റ് നോക്കുന്നുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയുള്ള മന്ത്രിമാരുടെ സന്ദർശനം സിപിഎമ്മിനും, സിപിഐയ്ക്കും നിർണ്ണായകമാണ്.
3200 ഹെക്ടർ വരുന്ന കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. അന്തിമ വിഞ്ജാപനം വരുമ്പോൾ ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യു സെക്രട്ടറിയുടെ നിലപാട് റവന്യൂ മന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ വിവാദം കത്തിക്കയറി. നിർദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ മേഖലയിൽ പെടുന്ന 58 -)o ബ്ലോക്കിലാണ് ജോയ് സ് ജോർജ് എം പി യുടെ പേരിലുണ്ടായിരുന്ന ഭൂമിയും ഉൾപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദം നിൽക്കെ എം മണി അടങ്ങുന്ന മന്ത്രിതല സംഘം കൊട്ടക്കാമ്പൂർ സന്ദർശിക്കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. മന്ത്രിതല ഉപസമിതി ആകാത്തത് കൊണ്ട് തന്നെ മന്ത്രിമാരുടെ ശുപാർശ അനുസരിച്ച് കാര്യങ്ങൾ നടപ്പാക്കാനുള്ള സാധ്യതയുമില്ല. നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുമെന്ന് സി പി എം നിലപാടെടുക്കുമ്പോഴും, കയേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന നിലപാടിലാണ് സി പി ഐ .എന്തായാലും മന്ത്രിമാരുടെ സന്ദർശനത്തിന് ശേഷം സി പി എം - സി പി ഐ തർക്കും കൂടുതൽ രൂക്ഷമാകുമെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളും വിലയിരുത്തുന്നത്.