കോഴിക്കോട് സംഭവത്തില്‍ ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Update: 2018-04-21 15:24 GMT
Editor : Subin
കോഴിക്കോട് സംഭവത്തില്‍ ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
Advertising

അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എസ്.ഐ പോലീസ് സേനയ്ക്ക് തന്നെ കളങ്കം വരുത്തിയെന്ന അഭിപ്രായമാണ് ഡിജിപിക്കുള്ളത്.

Full View

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയതിന് ശേഷം നേരിട്ട് കണ്ടായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഡിജിപി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദുമായി ചര്‍ച്ച നടത്തി.‌

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഉച്ചക്ക് ശേഷം എസ്.ഐ മാധ്യമപ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടത്. ഇതിന് പിന്നാലെ തന്നെ എസ്ഐക്കെതിരായ റിപ്പോര്‍ട്ട് ഉത്തരമേഖല എഡിജിപിയും, ഇന്‍റലിജന്‍സ് മേധാവിയും ഡിജിപിക്ക് നല്‍കി. ഉടന്‍ തന്നെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എസ്.ഐ പോലീസ് സേനയ്ക്ക് തന്നെ കളങ്കം വരുത്തിയെന്ന അഭിപ്രായമാണ് ഡിജിപിക്കുള്ളത്. ഈ സാഹചര്യത്തില്‍ വിമോദ് കുമാറിനെതിരെയുള്ള കുറ്റപത്രമാവും റിപ്പോര്‍ട്ടിലുണ്ടാവുകയെന്നാണ് സൂചന.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News