കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണത്തിന് 70 കോടി

Update: 2018-04-22 02:06 GMT
കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണത്തിന് 70 കോടി
Advertising

കെഎസ് ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ഷേമ..

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.സഹകരണ ബാങ്ക് കണ്‍സോഷ്യത്തിലൂടെയായിരിക്കും കുടിശ്ശിക കൊടുത്ത് തീര്‍ക്കുക.അടുത്ത മാസം പെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

Full View

നാല് മാസത്തെ പെന്‍ഷനാണ് നിലവില്‍ മുടങ്ങി കിടക്കുന്നത്.224 കോടി രൂപ ഇത് നല്‍കാന്‍ വേണം.ഫെബ്രുവരിയിലെ പെന്‍ഷന്‍ കൂടിയാകുന്പോള്‍ 284 കോടിയാകും.പെന്‍ഷന്‍ തുക നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.സഹകരണ മന്ത്രിയും സഹകരണ ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.പണം നല്‍കാമെന്ന് ബാങ്ക് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.കെഎസ്ആര്‍ടിസി ഈട് നല്‍കും.ആറ് മാസത്തിനുള്ളില്‍ തുക സര്‍ക്കാര്‍ തിരിച്ചടക്കും.പത്ത് ശതമാനം പലിശ നല്‍കണം.

കെഎസ്‍ആര്‍ടിസി സാന്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറുന്നത് വരെ ഈ രീതി തുടരാനാണ് നിലവിലെ തീരുമാനം.അതാത് ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങളായിരിക്കും പെന്‍ഷനുള്ള തുക അനുവദിക്കുക.അവശത അനുഭവിക്കുന്നവര്‍ക്ക് വീടുികളില്‍ എത്തിച്ച് നല്‍കാനും തീരുമാനിച്ചു.അതേസമയം ജീവനക്കാരുടെ ശന്പളത്തിനായി 70 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News