കുട്ടികളെ ചോദ്യംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഡിജിപി സര്‍ക്കുലര്‍ ഇറക്കി
Update: 2018-04-23 04:37 GMT
ചെറിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍
ചെറിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറോ ജുവനൈല്‍ പോലീസ് യൂണിറ്റ് അംഗമോ ഒപ്പം വേണമെന്ന് ലോക്നാഥ് ബെഹ്റ സ്റ്റേഷനുകളിലേക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.
കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ മാനസികമോ ശാരീരികമായോ ആയ പീഡനം ഉണ്ടാകരുതെന്നും സര്‍ക്കുലറിലുണ്ട്. ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി.