ചൂട്; തൃശ്ശൂര്‍ മൃഗശാലയില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു

Update: 2018-04-25 06:25 GMT
Editor : admin
ചൂട്; തൃശ്ശൂര്‍ മൃഗശാലയില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു
Advertising

മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരം തണുപ്പിക്കാന്‍ കൂളറും പ്രത്യേക ഫാനുകളും ഒരുക്കിയിരിക്കുകയാണ് മൃഗശാലാ അധികൃതര്‍

അന്തരീക്ഷ ഊഷ്മാവ് കൂടിയതോടെ തൃശൂര്‍ മൃഗശാലയില്‍ പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരം തണുപ്പിക്കാന്‍ കൂളറും പ്രത്യേക ഫാനുകളും ഒരുക്കിയിരിക്കുകയാണ് മൃഗശാലാ അധികൃതര്‍. വെറ്ററിനറി ഡോക്ടര്‍മാരുടെ നിര്‍ദേശവും അധികൃതര്‍ പാലിക്കുന്നുണ്ട്.

മണിക്കൂറുകള്‍ ഇടവിട്ട കുളി. കുടിക്കാന്‍ കൂട്ടില്‍ തന്നെ വെള്ളം. ചിലര്‍ക്ക് കൂളറുകള്‍. കനത്ത ചൂടിനെ ഇവര്‍ക്കൊക്കെ അതിജീവിച്ചേ പറ്റൂ. ഇടയ്ക്കെപ്പോഴെങ്കിലും വേനല്‍മഴ കിട്ടുന്നുണ്ടെങ്കിലും ഓരോരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന കനത്ത ചൂടിന് അത് പകരമാവില്ല. അതുകൊണ്ട് തന്നെ കൃത്യമായ പരിചരണമാണ് ഓരോരുത്തര്‍ക്കും മൃഗശാലാ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

പാമ്പുകളില്‍ രാജവെമ്പാലക്ക് തന്നെയാണ് ഏറെ പരിചരണം. പ്രത്യേക കൂളര്‍ സംവിധാനമാണ് രാജവെമ്പാലയുടെ കൂട്ടില്‍ ഒരുക്കിയിരിക്കുന്നത്. കടുവ, മ്ലാവ്, മാന്‍, സിംഹം, ഹിപ്പോപ്പൊട്ടാമസ് തുടങ്ങിയവര്‍ക്കും പ്രത്യേക പരിചരണമുണ്ട്. മൃഗങ്ങളെ മണിക്കൂര്‍ ഇടവിട്ട് കുളിപ്പിക്കാന്‍ മാത്രമായി മൃഗശാലയില്‍ പ്രത്യേകം ആള്‍ക്കാരുണ്ട്, മണിക്കൂറുകള്‍ ഇടവിട്ടുള്ള സ്പ്രേയിങ്ങിനൊപ്പം കൂടിന്റെ വിവിധയിടങ്ങളിലായി ഭക്ഷണത്തോടൊപ്പം വെള്ളവും ഒരുക്കിയിട്ടുണ്ട്. പക്ഷികള്‍ക്ക് ചൂടിനെ അതിജീവിക്കാന്‍ കൂടുകളില്‍ വായു സഞ്ചാരം കൂട്ടി. മുട്ടയിടുന്നതും വിരിയുന്നതും ചൂടുകാലത്തായതുകൊണ്ട് തന്നെ പരിചരണം വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News