എസ്ഐക്ക് സസ്പെന്‍ഷന്‍ : പൊലീസിന് തെറ്റ് പറ്റിയെന്ന് ഡിജിപി
പ്രാഥമിക നടപടിയുടെ ഭാഗമായി മാത്രമാണ് സസ്പെന്‍ഷനെന്ന് വ്യക്തമാക്കിയ ഡിജിപി എസ്ഐക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള....
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തിയ കോഴിക്കോട് ടൌണ്‍ എസ്.ഐ പി.എം വിമോദിനെ ഡിജിപി ലോക്നാഥ് ബെഹ്റ സസ്പെന്റ് ചെയ്തു.വിശദമായ അന്വേഷണത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.എസ്ഐ-യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണന്ന് ഇന്‍റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് പിഎം വിമോദിനെ ഡിജിപി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്ത് ഉത്തരവിറക്കിയത്.എസ്ഐയുടെ ഭാഗത്ത് നിന്നുണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കുറ്റമാണന്ന് ഇന്‍റലിജന്സ് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് അതിവേഗം നടപടിയെടുത്തത്.
തത്സമയ സംപ്രേഷണ വാഹനം സ്റ്റേഷനില്‍ നിന്ന് തിരികെ എടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവത്തിന് ന്യായീകരണമില്ലന്ന നിലപാട് ഡിജിപി തുറന്ന് പറഞ്ഞു. എഡിജിപി എ ഹേമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രകോപനം സ്യഷ്ടിച്ചത് എസ്ഐയാണന്ന് പറയുന്നു.മാധ്യമപ്രവര്‍ത്തകരെ തടയട്ടെയെന്ന് എസ്ഐ കോടതിയോട് ചോദിക്കുകയായിരുന്നുവെന്ന ഗുരുതര ആക്ഷേപം റിപ്പോര്‍ട്ടിലുണ്ട്.