ഷുഹൈബ് വധക്കേസ് ആര് അന്വേഷിക്കുന്നതിലും സിപിഎമ്മിന് തടസ്സമില്ലെന്ന് കോടിയേരി
Update: 2018-05-04 06:43 GMT
സിബിഐ അന്വേഷണം രാഷ്ട്രീയമാക്കാനാണ് ശ്രമിക്കുന്നത്.
ഷുഹൈബ് വധക്കേസ് ആര് അന്വേഷിക്കുന്നതിലും സിപിഎമ്മിന് തടസ്സമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.ബി.ഐ അന്വേഷണം രാഷ്ട്രീയമാക്കാനാണ് ശ്രമിക്കുന്നത്. സി.ബി.ഐ പൂര്‍ണമായും ആര്‍എസ്എസിന് നിയന്ത്രിക്കാന്‍ കഴിയുന്ന ഏജന്‍സിയാണ്, ഈ ഏജന്‍സിയിലാണ് കോണ്‍ഗ്രസും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.