സിഗ്നല്‍ തെറ്റിച്ച ട്രെയിന്‍ കൊല്ലത്ത് പിടിച്ചിട്ടു
Update: 2018-05-08 21:27 GMT
തിരുവനന്തപുരത്തും നിന്നും ചെന്നൈയ്ക്കുള്ള ചെന്നൈ മെയിലാണ് ഓച്ചിറയില്‍ പിടിച്ചിട്ടത്.
സിഗ്‌നല്‍ തെറ്റിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് തീവണ്ടി മണിക്കൂറുകളോളം പിടിച്ചിട്ടു. തിരുവനന്തപുരത്തും നിന്നും ചെന്നൈയ്ക്കുള്ള ചെന്നൈ മെയിലാണ് ഓച്ചിറയില്‍ പിടിച്ചിട്ടത്.
ഓച്ചിറ സ്‌റ്റേഷനില്‍ നല്‍കിയിരുന്ന റെഡ് സിഗ്‌നല്‍ മറികടന്ന് ട്രെയിന്‍ മുന്നോട്ട് പോയതോടെയാണ് പിടിച്ചിട്ടത്. സംഭവത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റ് സുധീറിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. അബദ്ധം പറ്റിയാതാണെന്നാണ് ലോക്കോ പൈലറ്റിന്റെ വിശദീകരണം. റെയില്‍വേ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷം രാത്രി 11 മണിയോടെ ചെന്നൈ മെയില്‍ ഓച്ചിറയില്‍ നിന്നും യാത്ര പുനരാരംഭിച്ചു.