മാതൃഭാഷ അവകാശജാഥയ്ക്ക് കാസര്‍കോട് തുടക്കം
ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ജാഥ
മലയാള ഭാഷയോടുള്ള അവഗണനക്കെതിരെ നടത്തുന്ന മാതൃഭാഷ അവകാശജാഥയ്ക്ക് കാസര്‍കോട് തുടക്കമായി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ജാഥ ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ജാഥ.
മലയാള മാധ്യമ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ പരീക്ഷകളും പ്രവേശനപരീക്ഷകളും മലയാളത്തിലാക്കുക, കോടതിഭാഷ മലയാളമാക്കുക, ഒന്നാം ഭാഷ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക, മലയാള നിയമം നടപ്പില്‍വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ജാഥ ഉദ്ഘാടനം ചെയ്തു. ജി ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി പി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥ ഈ മാസം 31ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്ത് 31 കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.