ട്രയിനുകളുടെ സമയത്തില്‍ ദക്ഷിണറെയില്‍വെ മാറ്റം വരുത്തി

Update: 2018-05-23 16:33 GMT
Editor : Subin
ട്രയിനുകളുടെ സമയത്തില്‍ ദക്ഷിണറെയില്‍വെ മാറ്റം വരുത്തി
Advertising

പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു. കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടി. 

ദക്ഷിണ റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വന്നു. പ്രധാന ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്. പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു. കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടി.

Full View

ദക്ഷിണ റെയില്‍വേയുടെ പുതിയ ടൈംടേബിള്‍ അര്‍ധരാത്രി മുതല്‍ അടുത്ത നവംബര്‍ വരെയാണ് നടപ്പാക്കുക. വ്യാഴാഴ്ചയും ഞായറാഴ്ചയുമൊഴികെയുള്ള ദിവസങ്ങളില്‍ ആലപ്പുഴ യില്‍ നിന്ന് പുറപ്പെട്ടിരുന്ന കണ്ണൂര്‍ എക്സ്പ്രസ് ഇനിമുതല്‍ എല്ലാ ദിവസവും ആലപ്പുഴയില്‍ നിന്നാകും പുറപ്പെടുക.കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍ , കണ്ണൂര്‍-മംഗലാപുരം, കണ്ണൂര്‍-ചെറുവത്തൂര്‍, ചെറുവത്തൂര്‍-മംഗലാപുരം, മംഗലാപുരം-കണ്ണൂര്‍, എന്നീ ട്രെയിനുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ അഞ്ചു മിനിറ്റ് മുതല്‍ പത്ത് മിനിറ്റ് വരെ നേരത്തെയാക്കിയിട്ടുണ്ട്.

പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, മംഗലാപുരം-യശ്വന്ത്പൂര്‍ എക്സ്പ്രസ്, പുതുച്ചേരി-മംഗലാപുരം എക്സ്പ്രസ്, മംഗലാപുരം-പുതുച്ചേരി പ്രതിവാര എക്സ്പ്രസ്, ചെന്നൈ-എഗ്മൂര്‍-മംഗലാപുരം എക്സ്പ്രസ്, എറണാകുളം-പാലക്കാട് മെമു എന്നിവയുടെ വേഗത വര്‍ധിപ്പിച്ചു. ഇവ പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News