കണ്ണൂരില്‍ തെരഞ്ഞെടുപ്പിനായി ബസ്സുകള്‍ പിടിച്ചെടുത്തു; ജനം ദുരിതത്തില്‍

Update: 2018-05-23 17:36 GMT
Editor : admin
കണ്ണൂരില്‍ തെരഞ്ഞെടുപ്പിനായി ബസ്സുകള്‍ പിടിച്ചെടുത്തു; ജനം ദുരിതത്തില്‍
Advertising

തെരഞ്ഞെടുപ്പിന് ആഴ്ചക്കള്‍ക്ക് മുമ്പേ കണ്ണൂരില്‍ ബസ്സുകളും ലോറികളും പിടിച്ചെടുത്തതോടെ പൊതുജനം ദുരിതത്തിലായി.

Full View

തെരഞ്ഞെടുപ്പിന് ആഴ്ചക്കള്‍ക്ക് മുമ്പേ കണ്ണൂരില്‍ ബസ്സുകളും ലോറികളും പിടിച്ചെടുത്തതോടെ പൊതുജനം ദുരിതത്തിലായി. പല റൂട്ടുകളിലും ബസുകളുടെ എണ്ണം കുറഞ്ഞതാണ് യാത്രക്കാരെയടക്കം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായിട്ടാണ് കളക്ടറുടെ നിര്‍ദേശ പ്രകാരം അധികൃതര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തത്.

സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പിന് നാലോ അഞ്ചോ ദിവസം മുമ്പ് മാത്രമായിരുന്നു വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി അധികൃതര്‍ പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇക്കുറി കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുമ്പ് തന്നെ വാഹനങ്ങള്‍ എത്തിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.

കൂടുതല്‍ കേന്ദ്ര സേനയെത്തുന്ന ജില്ലയായതിനാല്‍ അവരെ വിന്യസിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ലൈന്‍ ബസുകള്‍ക്ക് പുറമേ നാഷണല്‍ പെര്‍മിറ്റ് ലോറികളും നേരത്തെ തന്നെ പിടിച്ചെടുത്തിട്ടുണ്ട്. ലൈന്‍ ബസുകള്‍ പിടിച്ചെടുത്തത് പലയിടങ്ങളിലും ഗതാഗത സൌകര്യത്തെ ബാധിച്ചു. പിടിച്ചെടുത്ത വാഹനങ്ങളില്‍ ചിലതു മാത്രമേ ഇതു വരെയായിട്ടും ഉപയോഗിച്ചിട്ടുള്ളൂ. ഇത്ര നേരത്തെ തന്നെ വാഹനങ്ങള്‍ പിടിച്ചെടുത്തത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ഉടമകളുടെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News