വയൽക്കിളികളുടെ സമരത്തിനെതിരെ സിപിഎമ്മിന്‍റെ ബഹുജന കണ്‍വെന്‍ഷന്‍

Update: 2018-05-24 14:05 GMT
വയൽക്കിളികളുടെ സമരത്തിനെതിരെ സിപിഎമ്മിന്‍റെ ബഹുജന കണ്‍വെന്‍ഷന്‍
Advertising

ബൈപ്പാസിനായി വയല്‍ വിട്ടുനല്‍കിയ ഭൂഉടമകള്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ വയലില്‍ സമ്മതമറിയിച്ചുളള പ്ലക്കാർഡുകൾ സ്ഥാപിച്ചു.

കീഴാറ്റൂരില്‍ വയൽക്കിളികളുടെ സമരത്തിന് പ്രതിരോധം തീർത്ത് സിപിഎം. കീഴാറ്റൂരില്‍ നിന്നും മൂവായിരത്തോളം പേരെ അണിനിരത്തി സിപിഎം മാർച്ചും ബഹുജന കൺവെൻഷനും സംഘടിപ്പിച്ചു. ബൈപ്പാസിനായി വയല്‍ വിട്ടുനല്‍കിയ ഭൂഉടമകള്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ വയലില്‍ സമ്മതമറിയിച്ചുളള പ്ലക്കാർഡുകൾ സ്ഥാപിച്ചു. ബൈപ്പാസിന് തുരങ്കംവെക്കാന്‍ ആസൂത്രിത ശ്രമമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Full View

ബൈപ്പാസ് വിരുദ്ധ സമരത്തിന്‍റെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് സിപിഎം കീഴാറ്റൂരില്‍ ബഹുജന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചത്. കീഴാറ്റൂര്‍ വായനശാലക്ക് സമീപത്ത് നിന്നും ആരംഭിച്ച റാലിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബൈപ്പാസിനായി ഭൂമി വിട്ട് നല്‍കിയ ഭൂഉടമകള്‍ തങ്ങളുടെ സമ്മതമറിയിച്ചുളള പ്ലക്കാര്‍ഡുകള്‍ വയലില്‍ സ്ഥാപിച്ചു. തളിപ്പറമ്പ് ടൌണ്‍ സ്ക്വയറില്‍ നടന്ന കണ്‍വെന്‍ഷന്‍ എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

കണ്‍വെന്‍ഷനില്‍ സംസാരിച്ച ജില്ലാ സെക്രട്ടറി പി ജയരാജന്‍ വയല്‍ക്കിളി സമരത്തിന് പരസ്യ പിന്തുണ നല്‍കിയ സിപിഐയെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകരുമായി സിപിഎം ഏറ്റുമുട്ടലിനില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News