ഇടുക്കി പിടിക്കാന്‍ പട്ടയ,കസ്തൂരി രംഗന്‍ വിഷയങ്ങള്‍ ചര്‍ച്ചയാക്കി എല്‍ഡിഎഫ്
ഇടതുമുന്നണി അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ഇടുക്കിയില്‍ പട്ടയ, കസ്തൂരിരംഗന്‍ വിഷയങ്ങള്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഇടതുപക്ഷം ഒരുങ്ങുന്നു. ഇടതുമുന്നണി അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഇടുക്കി എന്ന യു.ഡി.എഫ് കോട്ട പിടിക്കാന്‍ സഹായിച്ചത് കസ്തൂരിരംഗന്‍ പട്ടയ വിഷയങ്ങള്‍ ആയിരുന്നു. തുടര്‍ന്നു വന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഈ വിഷയങ്ങള്‍ എല്‍.ഡി.എഫിന് വിജയം സമ്മാനിച്ചു. ഇതുകൊണ്ടു തന്നെ ഇടുക്കിയുടെ പൊതു വികാരമായ പട്ടയ വിഷയം വീണ്ടും ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് ഒരുങ്ങുന്നത്..
പട്ടയത്തോടൊപ്പം തന്നെ ജില്ലയില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള മറ്റൊരു വിഷയം മദ്യയനയമാണ്. കെ.സി.ബി.സിയുടെ നയങ്ങളെ താന്‍ പിന്തുണക്കുന്നു എന്ന് ഇടുക്കി ബിഷപ്പ് പറഞ്ഞതിനെ പറ്റി ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്ജിന് പറയാനുള്ളത് ഇതാണ്..
പട്ടയ, കസ്തൂരി രംഗന്‍ വിഷയങ്ങളോടൊപ്പം മദ്യനയം കൂടിയാണ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ ആകുന്നത്. യു.ഡി.എഫ് ആകട്ടെ ഒന്നാം ഘട്ട പ്രചരണം പല മണ്ഡലങ്ങളിലും ആരംഭിച്ചിട്ടില്ല.