ബാര്‍ കോഴ പരാമര്‍ശിക്കാതെ കെ ബാബുവിന് വേണ്ടി വിഎം സുധീരന്‍റെ വോട്ട് അഭ്യര്‍ത്ഥന
യുഡിഎഫിനെതിരെ സിപിഎം കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നെന്നും ബിജെപി- കോണ്‍ഗ്രസ് ധാരണയെന്ന സിപിഎം ആരോപണം ജനം വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങി രാഷ്ട്രീയ കൊലപാതകങ്ങളില്‍ പറഞ്ഞവസാനിപ്പിച്ച സുധീരന്‍റെ പ്രസംഗത്തില്‍ ഒരിക്കലും ബാര്‍ കോഴ കടന്നുവന്നില്ല.
ബാര്‍ കോഴയെ കുറിച്ച് പരാമര്‍ശിക്കാതെ മദ്യ നയത്തില്‍ ഊന്നി തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വേണ്ടി വിഎം സുധീരന്‍റെ വോട്ട് അഭ്യര്‍ത്ഥന. സിപിഎം നേതാക്കള്‍ മദ്യലോബിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടില്‍ സീതാറാം യെച്ചൂരിയേയും പ്രകാശ് കരാട്ടിനെയും കക്ഷി ചേര്‍ത്തെന്ന് സുധീരന്‍ ആരോപിച്ചു.
യുഡിഎഫിനെതിരെ സിപിഎം കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നെന്നും ബിജെപി- കോണ്‍ഗ്രസ് ധാരണയെന്ന സിപിഎം ആരോപണം ജനം വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങി രാഷ്ട്രീയ കൊലപാതകങ്ങളില്‍ പറഞ്ഞവസാനിപ്പിച്ച സുധീരന്‍റെ പ്രസംഗത്തില്‍ ഒരിക്കലും ബാര്‍ കോഴ കടന്നുവന്നില്ല.
ഗീബല്‍സിനെ കേരളത്തിലെ ആചാര്യനാക്കിയ സിപിഎം നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് പ്രചരിപ്പിക്കുന്നത്. ബിഡിജെഎസിലൂടെ പാലം തീര്‍ത്ത് ബിജെപിയുമായി ബന്ധം സ്ഥാപിക്കാനാണ് സിപിഎം ശ്രമം. ഉത്തരവാദിത്വം നിറവേറ്റാത്ത പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാനാണ് എപ്പോഴും ശ്രമിച്ചത്. മദ്യ നയത്തില്‍ ഇടത് മുന്നണി ആശയക്കുഴപ്പത്തിന്‍റെ തടവറയിലാണ്. സിപിഎമ്മിന് യെച്ചൂരിയേക്കാള്‍ വലുത് മദ്യലോബിയാണെന്ന മുന്‍ ആരോപണം ആവര്‍ത്തിച്ച സുധീരന്‍ ഇക്കുറി കരാട്ടിനെയും കൂടി ചേര്‍ത്ത് ആരോപണം ബലപ്പെടുത്തി.