യുഡിഎഫ് വേദികളില്‍ തീപ്പൊരി പ്രസംഗവുമായി ആറാം ക്ലാസ്സുകാരി
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി അനാമിക കേരളത്തിന്റെ 14 ജില്ലകളിലും പര്യടനം നടത്തുകയാണ്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണ വേദികളിലെ സ്റ്റാര്‍ ക്യാമ്പെയിനറാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി അനാമിക. തീപാറും വാക്കുകള്‍ വലിയ പ്രാസംഗികരെ പോലും അമ്പരപ്പിക്കും.
ഇത് അനാമിക എസ് ജിതേഷ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി അനാമിക കേരളത്തിന്റെ 14 ജില്ലകളിലും പര്യടനം നടത്തുകയാണ്. അനാമികയുടെ തീപാറും വാക്കുകള്‍ കേട്ട് മുതിര്‍ന്ന പ്രാസംഗികര്‍ അന്തിച്ചുപോകും. സിപിഎമ്മിനെ വിമര്‍ശിച്ചും യുഡിഎഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുമാണ് അനമിക വേദികള്‍ കൈയ്യടക്കുന്നത്.
ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അനാമിക. കെ സുധാകരനുവേണ്ടി പ്രസംഗിച്ചാണ് ഇത്തവണ പ്രചാരണമാരംഭിച്ചത്. അരുവിക്കരയിലെ യുഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് വിജയത്തിലും ഉണ്ട് അനാമികയുടെ പങ്ക്. രാഷ്ട്രീയവും ചരിത്രവും നിറഞ്ഞുനില്ക്കുന്ന അനാമികയുടെ പ്രസംഗങ്ങള്‍ പ്രചാരണ പരിപാടികളുടെ അവസാനഘട്ടമെത്തിയപ്പോള്‍ 250ല്‍ ഏറെ വേദികളാണ് നിറഞ്ഞ കൈയ്യറിയുമായി മുന്നേറുന്നത്.