പോളിംഗ് ബൂത്തിലെത്തുന്ന കന്നിവോട്ടര്‍മാര്‍ക്കും വൃദ്ധര്‍ക്കും ഒാര്‍മ മരം പദ്ധതി

Update: 2018-05-27 15:06 GMT
Editor : admin
പോളിംഗ് ബൂത്തിലെത്തുന്ന കന്നിവോട്ടര്‍മാര്‍ക്കും വൃദ്ധര്‍ക്കും ഒാര്‍മ മരം പദ്ധതി
Advertising

വോട്ടു ചെയ്യാനായി എത്തുന്ന 18മുതല്‍ 20 വയസുവരെ പ്രായമുള്ളവര്‍ക്കും 75വയസിന് മുകളിലുള്ളവര്‍ക്കും രണ്ട് മര തൈകള്‍ വീതം നല്‍കും.

Full View

വോട്ട് ചെയ്യുകയെന്ന പൌര ധര്‍മത്തോടൊപ്പം മരം നട്ട് ഭൂമിയെ സംരക്ഷിയ്ക്കാന്‍ കൂടി, സമ്മതിദായകര്‍ക്ക് അവസരം ഒരുക്കുകയാണ് വയനാട്.

ഓര്‍മ മരം എന്നു പേരിട്ട പദ്ധതിയില്‍ കന്നി വോട്ടര്‍മാര്‍ക്കും എഴുപത്തി അഞ്ച് വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ക്കും രണ്ട് വൃക്ഷത്തൈകള്‍ വീതം സൌജന്യമായി നല്‍കാനാണ് തീരുമാനം.

വയനാട് ജില്ലയില്‍ 470 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം വോട്ടു ചെയ്യാനായി എത്തുന്ന പതിനെട്ട് മുതല്‍ ഇരുപത് വയസുവരെ പ്രായമുള്ളവര്‍ക്കും എഴുപത്തി അഞ്ച് വയസിന് മുകളിലുള്ളവര്‍ക്കും രണ്ട് മര തൈകള്‍ വീതം നല്‍കും. ഇതില്‍ ഒരെണ്ണം പോളിങ് ബൂത്തിലും ഒന്ന് വീടുകളിലും നട്ട് പരിപാലിയ്ക്കണം.

വോട്ടര്‍മാരെ ആകര്‍ഷിയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യം. പോളിങ് ബൂത്തുകളില്‍ നടുന്ന മരത്തൈകളുടെ സംരക്ഷണവും പരിപാലനവും അതത് സ്ഥാപന മേലധികാരികള്‍ക്കായിരിക്കും.


വോട്ടര്‍മാരെ കൂടാതെ, തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും കേന്ദ്ര-സംസ്ഥാന സേന അംഗങ്ങളും അതത് കേന്ദ്രങ്ങളില്‍ മരത്തൈകള്‍ നടും. കൂവളം, മഹാഗണി, ആര്യവേപ്പ്, നെല്ലി, മന്ദാരം തുടങ്ങിയ മരത്തൈകളാണ് വിതരണം ചെയ്യുക.

മെയ് മാസത്തെ ചൂടില്‍, മരങ്ങള്‍ നട്ടാല്‍ വളരാന്‍ ബുദ്ധിമുട്ടായതിനാല്‍ വോട്ടര്‍മാരെ കണ്ടെത്തി, അതേ പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ച്, ജൂണ്‍ അഞ്ചിന് തൈകള്‍ നടാനാണ് തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News