ഇരുമുന്നണികളും കുറ്റ്യാടിയില്‍ പ്രതീക്ഷയോടെ
കേരകര്‍ഷകരുടെ നാട്ടില്‍ അട്ടിമറി ലക്ഷ്യം വെച്ച് യുഡിഎഫും മണ്ഡലം നിലനിര്‍ത്താനായി എല്‍ഡിഎഫും ചൂടേറിയ പ്രചരണത്തിലാണ്. ലോക്സഭാതെരഞ്ഞെടുപ്പിലെ കണക്കില്‍ യുഡിഎഫ് കണ്ണ് വെയ്ക്കുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പിലെ മുന്‍തൂക്കമാണ് എല്‍ഡിഎഫിന്‍റെ കരുത്ത്.
ഇരുമുന്നണികളും ഒരു പോലെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി. കേരകര്‍ഷകരുടെ നാട്ടില്‍ അട്ടിമറി ലക്ഷ്യം വെച്ച് യുഡിഎഫും മണ്ഡലം നിലനിര്‍ത്താനായി എല്‍ഡിഎഫും ചൂടേറിയ പ്രചരണത്തിലാണ്. ലോക്സഭാതെരഞ്ഞെടുപ്പിലെ കണക്കില്‍ യുഡിഎഫ് കണ്ണ് വെയ്ക്കുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പിലെ മുന്‍തൂക്കമാണ് എല്‍ഡിഎഫിന്‍റെ കരുത്ത്.
സിറ്റിംഗ് എംഎല്‍എ കെകെ ലതികയാണ് ഇത്തവണയും മണ്ഡലം നിലനിര്‍ത്താന്‍ രംഗത്തുളളത്. മണ്ഡലത്തിലെ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണ് പ്രചരാണായുധം. മുസ്ലീംലീഗിലെ പാറക്കല്‍ അബ്ദുളളയാണ് മണ്ഡലം പിടിച്ചെടുക്കാന്‍ കളത്തിലുളളത്. ഇത്തവണ വെന്നിക്കൊടി പാറിക്കാമെന്നുളളള ആത്മവിശ്വാസത്തിലാണ് പ്രചാരണം.
ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചരണരംഗത്തുണ്ട്. പി സി ഭാസ്കരനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥി രാമദാസ് മണലേരിയാണ്. പി ഡി പി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളടക്കം 12 പേരാണ് കുറ്റ്യാടിയില്‍ ജനവിധി തേടുന്നത്.