റേഷന്‍ കാര്‍ഡ് പുതുക്കല്‍ 'കടലാസില്‍'

Update: 2018-05-27 03:41 GMT
റേഷന്‍ കാര്‍ഡ് പുതുക്കല്‍ 'കടലാസില്‍'
Advertising

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റേഷന്‍കാര്‍ഡുകള്‍ എന്ന് വിതരണം ചെയ്യാനാവുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Full View

പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകള്‍ പുതുക്കി നല്‍കല്‍ പൂര്‍ത്തിയായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റേഷന്‍കാര്‍ഡുകള്‍ എന്ന് വിതരണം ചെയ്യാനാവുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പുതുക്കല്‍ നടപടിക്രമം അരംഭിച്ചതിന് ശേഷം പുതിയ അപേക്ഷകര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കിയിട്ടില്ല.

2015 ജനവരിയിലാണ് റേഷൻ കാർഡ് പുതുക്കാനുള്ള നടപടി തുടങ്ങിയത്. നിലവിലെ കാര്‍ഡുകളുടെ കാലാവധി 2012-ല്‍ അവസാനിച്ചതാണ്. ഇതിനായി വിവരശേഖരണവും ഫോട്ടോയെടുപ്പും നടത്തി. തെറ്റുകളെല്ലാം പരിഹരിച്ച് പട്ടിക തയ്യാറായെങ്കിലും കാര്‍ഡ് ഇറക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. വിവിധ സേവനങ്ങൾക്കുള്ള ഔദ്യോഗിക രേഖയാണ് റേഷന്‍ കാര്‍ഡ്. അതിനാല്‍ തന്നെ പുതിയ കാര്‍ഡുകള്‍ ലഭിക്കാത്തത് തിരുത്തലുകള്‍ക്കായി സമീപിച്ചവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

നിലവിലുള്ള എ.പി.എൽ, ബി.പി.എൽ കാർഡുകൾക്ക് പകരം മുൻഗണനാ വിഭാഗം, ജനറൽ, സംസ്ഥാന മുൻഗണന എന്നിങ്ങനെ മൂന്ന് തരത്തിലായിരിക്കും പുതിയ കാർഡുണ്ടാവുക. ഈ രീതിയിലാണ് കഴിഞ്ഞ സര്‍ക്കാര്‍ വിവരശേഖരണം നടത്തിയത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കണമെങ്കിൽ പുതിയ കാർഡ് വിതരണം പൂർത്തിയാക്കണം. നിലവിലുള്ള റേഷന്‍കാര്‍ഡുകളില്‍, വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വിവരങ്ങള്‍‍ ചേര്‍ക്കാന്‍ ഇടമില്ല. ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ കാർഡ് അച്ചടിക്കാന്‍ കഴിയും. ‌അതേസമയം, പുതിയ സര്‍ക്കാര്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചുള്ള പട്ടിക പുനപരിശേധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നടപടിക്രമങ്ങള്‍ ഇനിയും അനന്തമായി നീളാനാണ് സാധ്യത.

Tags:    

Similar News