പാലോട് മാലിന്യ നിർമാർജന പ്ലാന്‍റിനെതിരായ സമരം ശക്തമാകുന്നു
പാലോട് നിർദ്ദിഷ്ട മാലിന്യ നിർമാർജന പ്ലാന്‍റിനെതിരായ സമരം കൂടുതല്‍ ശക്തമാകുന്നു. പദ്ധതി പ്രദേശത്ത് സ്ഥിരം സമരപ്പന്തൽ കെട്ടി പ്രദേശവാസികള്‍ സമരമാരംഭിച്ചു..
പാലോട് നിർദ്ദിഷ്ട മാലിന്യ നിർമാർജന പ്ലാന്‍റിനെതിരായ സമരം കൂടുതല്‍ ശക്തമാകുന്നു . പദ്ധതി പ്രദേശത്ത് സ്ഥിരം സമരപ്പന്തൽ കെട്ടി പ്രദേശവാസികള്‍ സമരമാരംഭിച്ചു. പാലോട് വരാനിരിക്കുന്ന ഐ എം എ പ്ലാന്റിനെതിരെയാണ് നാട്ടുകാർ ശക്തമായി പ്രതിഷേധം തുടങ്ങിയത്.
പ്ലാന്റ് തുടങ്ങില്ലെന്ന സർക്കാരിന്റെ വ്യക്തമായ ഉറപ്പ് കിട്ടാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് പ്രദേശ വാസികളുടെ തീരുമാനം. നാല് ജില്ലകളിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ ഈ പ്ലാന്റിൽ സംസ്കരിക്കാനാണ് പദ്ധതി. 9.20 കോടി രൂപയുടെ പ്ലാന്റിനാണ് പദ്ധതിയിട്ടിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാൽ പ്ലാന്റ് സ്ഥാപിക്കാനാവില്ലെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പാൻറ് നിർമിക്കുന്നതിന് റവന്യൂ വകുപ്പ് വാങ്ങിയ ഭൂമി രേഖകളിൽ നിലമാണ്. അതു കൊണ്ട് തന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇവിടെ നിയമപരമായ തടസങ്ങളും ഉണ്ട് . പ്ലാന്റിലേക്ക് പോകുന്ന റോഡിനിരുവശവും ആദിവാസി കോളനിയും സ്ഥിതി ചെയ്യുന്നു. ഏതായാലും സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.