വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി
വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ റജിസ്റ്റാറുടെ മുന്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി..
വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി. വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ റജിസ്റ്റാറുടെ മുന്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. അമേരിക്കയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളുടെ ഹരജിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മതാചാര പ്രകാരം നേരത്തെ വിവാഹം കഴിക്കുകയും അമേരിക്കയില്‍ വിസ മാറ്റത്തിന് വേണ്ടി ശ്രമിക്കവെ ഇന്ത്യയിലെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുകയും ചെയ്ത ദന്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ആലപ്പുഴ-കൊല്ലം സ്വദേശികളായ പ്രദീപ്-ബെറില്‍ ദമ്പതികളാണ് ഹരജിക്കാര്‍. നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന റജിസ്റ്റ്ട്രാറുടെ നിലപാടിനെതിരെയണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത് വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ റജിസ്റ്റാറുടെ മുന്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങളും മാറണം. വിവാഹിതരാവാന്‍ അപേക്ഷ നല്‍കേണ്ടവര്‍ നേരിട്ടു റജിസ്റ്റാറുടെ മുന്നില്‍ ഹാജരാവണമെന്നാണ് നിയമം പറയുന്നത്. പക്ഷെ, ക്രിമിനല്‍ കേസുകളിലെ വിചാരണ, വിഡീയോ കോണ്‍ഫറന്‍സിങ് വഴി നടത്തുന്നുണ്ട്.
വീഡിയോ കോണ്‍ഫറന്‍സില്‍ വരുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഹാജരാവുന്നതായാണ് വിചാരണ കോടതികള്‍ കാണുന്നത്. ഇക്കാര്യത്തിലും എന്തു കൊണ്ട് വീഡിയോ കോണ്‍ഫറന്‍സിങ് സാധ്യമല്ലെന്നും കോടതി ചോദിച്ചു. നിയമം സമൂഹത്തിന്റെ വഴി മുടക്കിയായി നില്‍ക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.വിവാഹ രേഖകളില്‍ ഒപ്പിടാന്‍ അപേക്ഷകരോട് വരാന്‍ പറയുന്നത് സമ്മതം അറിയാനാണ്. പ്രാദേശിക റജിസ്ട്രാര്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിന് സൗകര്യമില്ലെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കണം. പവര്‍ ഓഫ് അറ്റോണിക്കാര്‍ക്ക് വിവാഹ റജിസ്ട്രറില്‍ ഒപ്പിടാമെന്നും കോടതി വ്യക്തമാക്കി.